ആ വാര്‍ത്ത ഉള്ളത് തന്നെ; നീന്തിയെത്തിയ പട്ടാളക്കാരനോട് തന്നെ തൊടരുതെന്ന് അപകടത്തിനിരയായ സ്ത്രീ പറഞ്ഞു

ഈ വിഷയവുമായി ബന്ധപ്പെട്ടു നാരദാന്യൂസ് കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ 'ഇങ്ങനെ ഒരു വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നും മാത്രമാണ് വായിച്ചറിഞ്ഞത് എന്നും, സംഭവുമായി ബന്ധപ്പെട്ടു ആരും പരാതി നല്‍കിയിട്ടില്ല,' എന്നുമാണ് അറിയാന്‍ സാധിച്ചത്

ആ വാര്‍ത്ത ഉള്ളത് തന്നെ; നീന്തിയെത്തിയ പട്ടാളക്കാരനോട് തന്നെ തൊടരുതെന്ന് അപകടത്തിനിരയായ സ്ത്രീ പറഞ്ഞു

തൊടുപുഴയിലെ തൊമ്മൻകുത്തില്‍ പുഴയിൽ വീണ വീട്ടമ്മയെ രക്ഷിച്ച സംഭവത്തിൽ, രക്ഷിക്കാനെത്തിയ പട്ടാളക്കാരനോട് തന്നെ തൊടരുതെന്നും, തന്നെ തന്‍റെ ഭര്‍ത്താവ് തന്നെ രക്ഷിച്ചാൽ മതിയെന്നും സ്ത്രീ പറഞ്ഞതായി രക്ഷാ പ്രവര്‍ത്തനത്തിന് ദൃക്‌സാക്ഷിയായവര്‍ നാരദാന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം മനോരമ ദിനപത്രമാണ്‌ ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തൊട്ടു പിന്നാലെ മനോരമ ഓണ്‍ലൈനിലും മറ്റു ചില മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളിലും ഈ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വാര്‍ത്തയോടൊപ്പം നല്‍കിയ ചിത്രം പഞ്ചാബില്‍ അപകടത്തില്‍ പെട്ട സ്ത്രീയെ രക്ഷിക്കുന്നതായിരുന്നു. ഇതാണ് വാര്‍ത്തയുടെ ആധികാരികതയെ സംബന്ധിച്ച് സംശയം ഉളവാക്കിയത്.


സംഭവം നടന്നതാണെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ ഉറപ്പിച്ചു പറയുമ്പോഴും ഇതിനെ കുറിച്ച് അറിയില്ല എന്നാണു പോലീസ് പറയുന്നത്. ഈ  വിഷയവുമായി ബന്ധപ്പെട്ടു നാരദാന്യൂസ് കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ 'ഇങ്ങനെ ഒരു വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നും മാത്രമാണ് വായിച്ചറിഞ്ഞത് എന്നും, സംഭവുമായി ബന്ധപ്പെട്ടു ആരും പരാതി നല്‍കിയിട്ടില്ല' എന്നുമാണ് സ്റ്റേഷനില്‍ നിന്നും ലഭിച്ച മറുപടി.

സംഭവം ദൃക്‌സാക്ഷികള്‍ വിവരിക്കുന്നത് ഇങ്ങനെയാണ്

രാത്രി എട്ടരയോടെ  ദമ്പതികൾ സഞ്ചരിച്ച ബൈക്ക് തൊമ്മൻകുത്ത് പാലത്തിലെ തൂണിൽ തട്ടി ഭാര്യ പുഴയിലേക്ക് വീണു. ഈ സമയം ഇതുവഴിയെത്തിയ പട്ടാളക്കാരനായ രാഹുൽ യുവതിയുടെ ജീവന്‍ രക്ഷിക്കാനായി പുഴയിലേക്കെടുത്തു ചാടി. പട്ടാളക്കാരൻ നീന്തി അടുത്തെത്തിയപ്പോള്‍ തന്നെ തൊട്ടുപോകരുതെന്നും തന്നെ തന്റെ  ഭർത്താവ് രക്ഷിച്ചാൽ മതിയെന്നും യുവതി പറഞ്ഞു. എന്നാല്‍ അധികനേരം ഇങ്ങനെ യുവതിക്ക് ശക്തമായ ഒഴിക്കിനെ അതിജീവിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ രാഹുലിനോട് യുവതിയുടെ എതിര്‍പ്പ് മറികടന്നു കരയ്ക്കെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Read More >>