തിരുവനന്തപുരം- ചെന്നൈ റൂട്ടില്‍ അതിവേഗ ഡബിൾ ഡക്കർ ട്രെയിന്‍

ഉദയ് എന്ന പേരിട്ടിരിക്കുന്ന സൂപ്പർ ഫാസ്റ്റ് എസി ഡബിൾ ഡക്കർ ട്രെയിൻ ആഴ്ച്ചയിൽ രണ്ടു ദിവസമായിരിക്കും ട്രെയിൻ സർവീസ് നടത്തുക.

തിരുവനന്തപുരം- ചെന്നൈ റൂട്ടില്‍ അതിവേഗ ഡബിൾ ഡക്കർ ട്രെയിന്‍

തിരുവനന്തപുരം: ചെന്നൈ- ബാംഗ്ലൂർ റൂട്ടില്‍ മാത്രമാണ് ഇതുവരെ ദക്ഷിണ റെയില്‍വേയ്ക്ക് ഡബിൾ ഡക്കർ ട്രെയിനുണ്ടായിരുന്നത്. എന്നാല്‍ റെയില്‍വേ അധികൃതരില്‍ നിന്നും ലഭിക്കുന്ന അനൌഗ്യോഗിക വിവരങ്ങള്‍ പ്രകാരം ഒക്ടോബർ ആദ്യം മുതല്‍ തിരുവനന്തപുരം ചെന്നൈ റൂട്ടിലും ഡബിൾ ഡക്കർ ട്രെയിന്‍ ഓടി തുടങ്ങും.

ഉദയ് എന്ന പേരിട്ടിരിക്കുന്ന സൂപ്പർ ഫാസ്റ്റ് എസി ഡബിൾ ഡക്കർ ട്രെയിൻ ആഴ്ച്ചയിൽ രണ്ടു ദിവസമായിരിക്കും ട്രെയിൻ സർവീസ് നടത്തുക.

വൈകിട്ട് 7 മണിക്ക് തിരുവന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ 14 മണിക്കൂറുകൊണ്ട് ചെന്നൈയിലെത്തും. പൂർണ്ണമായും ശീതികരിച്ച 11 ചെയർകാർ ബോഗികളാകും ട്രെയിനിലുണ്ടാകുക. ഒരോ ബോഗിയിലും 110 പേരെ വീതം വഹിക്കാനാവും. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിന്‍ കൂടുതൽ യാത്രക്കാരെ ആകർഷിക്കും എന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.

Read More >>