പുതിയ ജില്ലാ ഭരണാധികാരികളുടെ പട്ടിക പുറത്തുവിട്ടു; പതിനൊന്നു ജില്ലകളിൽ കളക്റ്റർമാർ മാറും

എസ് വെങ്കടേശപതി പുതിയ തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേല്‍ക്കും

പുതിയ ജില്ലാ ഭരണാധികാരികളുടെ പട്ടിക പുറത്തുവിട്ടു; പതിനൊന്നു ജില്ലകളിൽ കളക്റ്റർമാർ മാറും

തിരുവനന്തപുരം: കേരളത്തിലെ പുതിയ ജില്ലാ കളക്ടര്‍മാരുടെ പട്ടിക പുറത്തുവിട്ടു. പഴയ കളക്ടര്‍മാര്‍ക്ക് സ്ഥാന കയറ്റമല്ലെങ്കില്‍ മറ്റ് വകുപ്പുകളില്‍ നിയമനം നല്‍കിയാണ് പുതിയ കളക്ടര്‍മാരെ പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ പട്ടിക പ്രകാരം എസ് വെങ്കടേശപതി പുതിയ തിരുവനന്തപുരം ജില്ല കളക്ടറായി ചുമതലയേല്‍ക്കും. മറ്റ് കളക്ടര്‍മാരുടെ പട്ടിക ചുവടെ..

കൊല്ലം - ടി. മിത്ര
പത്തനംതിട്ട - ആര്‍. ഗിരിജ
ആലപ്പുഴ - വീണാ മാധവന്‍
കോട്ടയം - സി. എ. ലത

ഇടുക്കി - ജി.ആര്‍. ഗോപു
എറണാകുളം - കെ. മുഹമ്മദ് വൈ. സഫീറുള്ള
തൃശ്ശൂര്‍ - എ. കൗശിഗന്‍
മലപ്പുറം - എ. ഷൈന മോള്‍
വയനാട് - ബി. എസ്. തിരുമേനി
കണ്ണൂര്‍ - മിര്‍മുഹമ്മദ് അലി
കാസര്‍ഗോഡ് - ജീവന്‍ ബാബു

പുതിയ കളക്ടര്‍മാരുടെ നിയമനത്തോട് അനുബന്ധിച്ച് മേല്‍ പറഞ്ഞ ജില്ലകളിലെ കലക്ടര്‍മാര്‍ മറ്റ് നിയമനങ്ങള്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ല കലക്ടര്‍ ആയിരുന്ന ബിജു പ്രഭാകരെ കൃഷി ഡയറക്ടറായി നിയമിച്ചു.

മറ്റ് നിയമനങ്ങള്‍ ചുവടെ


എസ്. ഹരികിഷോര്‍ - കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍
എം. ജി. രാജമാണിക്യം - കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം.ഡി.
(എക്സൈസ് അഡീഷണല്‍ കമ്മീഷണറുടെ ചുമതലകൂടി ഉണ്ടാകും)
വി. രതീശന്‍ - പഞ്ചായത്ത് ഡയറക്ടര്‍ (എം.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടറുടെ ചുമതലകൂടി ഉണ്ടാകും)
കേശവേന്ദ്ര കുമാര്‍ - നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍
(ഫുഡ് സേഫ്റ്റി കമ്മീഷണര്‍, സോഷ്യല്‍ ജസ്റ്റിസ്സ് ഡയറക്ടര്‍ എന്നീ  അധിക ചുമതലകള്‍ കൂടി ഉണ്ടാകും)
പി. ബാലകിരണ്‍ - ഐ.ടി. മിഷന്‍ ഡയറക്ടര്‍
ഇ. ദേവദാസന്‍ - സര്‍വ്വേ ആന്‍റ് ലാൻഡ് റിക്കോര്‍ഡ്സ് ഡയറക്ടര്‍ (രജിസ്ട്രേഷന്‍ ഐ.ജി.യുടെ ചുമതലകൂടി ഉണ്ടാകും)

Read More >>