ചലച്ചിത്രപ്രവർത്തകർ ധാർമ്മിക മര്യാദകൾ പാലിക്കണം; ചൈനയില്‍ പുതിയ സെന്‍സര്‍ നിയമം വരുന്നു

ചൈനയിൽ സിനിമ, മാധ്യമ സെൻ‌സർ‌ഷിപ് ശക്തമാക്കുന്നതിനു പുതിയ നിയമം വരുന്നു

ചലച്ചിത്രപ്രവർത്തകർ ധാർമ്മിക മര്യാദകൾ പാലിക്കണം; ചൈനയില്‍ പുതിയ സെന്‍സര്‍ നിയമം വരുന്നു

ബെയ്ജിങ്‌: ചൈനയിൽ സിനിമ, മാധ്യമ സെൻ‌സർ‌ഷിപ് ശക്തമാക്കുന്നതിനു പുതിയ നിയമം വരുന്നു. ചലച്ചിത്രപ്രവർത്തകർ ധാർമികമര്യാദകൾ പാലിക്കണമെന്ന വ്യവസ്ഥ കൂടുതൽ കർക്കശമാക്കുന്നതിനു വേണ്ടിയാണ് സെന്‍സര്‍ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നത്.

വ്യക്തിപരമായ അഴിമതികൾ, പാശ്ചാത്യമൂല്യങ്ങളെ പുകഴ്ത്തൽ തുടങ്ങിയവ സംബന്ധിച്ച വാർത്തകൾക്കു വിലക്ക് ഏർപ്പെടുത്തുകയും രാജ്യത്തെ നവമാധ്യമങ്ങൾക്കുംമേല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയുമാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

സാമൂഹിക, വിനോദ വാർത്തകൾ രാജ്യത്തിന്റെ തത്വശാസ്ത്രങ്ങൾക്കു വിധേയമായിരിക്കണമെന്നു വാർത്താമാധ്യമ ചലച്ചിത്ര മന്ത്രാലയം (എസ്‌എപിപിആർ‌എഫ്‌ടി) പുറത്തുവിട്ട സർക്കുലറിൽ നിർദേശിക്കുന്നു. ഫിലിം സെൻസർ‌ഷിപ് കർക്കശമാക്കുന്നത് ഉൾപ്പെടെയുള്ള പുതിയ നിയമം സംബന്ധിച്ച ബിൽ ചൈനീസ് പാർലമെന്റ് ആയ നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്.

Read More >>