ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി; നര്‍സിംഗ് യാദവിന് 4 വര്‍ഷത്തെ വിലക്ക്

നര്‍സിംഗ് യാദവിന് അന്താരാഷ്‌ട്ര കായിക കോടതി 4 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി.

ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി; നര്‍സിംഗ് യാദവിന് 4 വര്‍ഷത്തെ വിലക്ക്

റിയോ: ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചു കൊണ്ട് ഗുസ്തി താരം നര്‍സിംഗ് യാദവിന് അന്താരാഷ്‌ട്ര കായിക കോടതി 4 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി.

സാക്ഷി മാലിക്കും തുടര്‍ന്ന് പി വി സിന്ധുവും ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയ ദിവസം തന്നെയാണ്  നര്‍സിംഗിന് വിലക്കും വീണത്. ആദ്യം നര്‍സിംഗിനെ മത്സരിക്കാന്‍ അനുവദിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും പിന്നീട് കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. വിലക്കിനെ തുടര്‍ന്ന്, ഇന്ന് നടക്കുന്ന 74 കിലോഗ്രാം ഗുസ്തിയില്‍അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കുകയില്ല. മാത്രമല്ല ഇന്ന് തന്നെ ഒളിമ്പിക്സ് വില്ലേജിലെ താമസം അവസാനിപ്പിക്കുകയും വേണം.

നേരത്തെ ഉത്തേജക മരുന്ന് വിവാദത്തില്‍ അകപ്പെട്ട നര്‍സിംഗ് യാദവിന് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ നാഡ അച്ചടക്ക സമിതി അനുമതി നല്‍കിയിരുന്നു. ദേശീയ ആന്റി-ടോപ്പിംഗ് ഏജന്‍സി നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിലാണ് നര്‍സിംഗ് പരാജയപ്പെട്ടതിത്തില്‍നിന്നുമാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്.


സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും ഭക്ഷണത്തില്‍ ആരോ മരുന്ന് കലക്കിയാതാകാമെന്നും നര്‍സിംഗ് യാദവ് ആരോപിച്ചിരുന്നു. ഉത്തേജക മരുന്ന് നര്‍സിംഗ് യാദവ് അറിഞ്ഞുകൊണ്ടല്ല അദ്ദേഹത്തിന്റെ ശരീരത്തില്‍ എത്തിയതെന്നുള്ള നിഗമനത്തിലാണ് നാഡ നേരത്തെ വിലക്ക്പിന്‍വലിച്ചത്. എന്നാല്‍ ഈനടപടിക്ക് എതിരെ വാഡ ദേശീയ കായിക കോടതിയെ സമീപിക്കുകയായിരുന്നു.