നാദാപുരത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരം; കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചെന്ന് മുഖ്യമന്ത്രി

കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും പിണറായി വിജയന്‍ സൂചിപ്പിച്ചു. വടകര റൂറല്‍ എഎസ്പി കറുപ്പു സ്വാമിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുറ്റ്യാടി സിഐ ഉള്‍പ്പെടെയുളളവര്‍ അന്വേഷണ സംഘത്തിലുണ്ട്.

നാദാപുരത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരം; കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചെന്ന് മുഖ്യമന്ത്രി

നാദാപുരത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കാളിയറമ്പത്ത് മുഹമ്മദ് അസ്ലമിെന വെട്ടിക്കൊന്നതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ശരിയായ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം സംബന്ധിച്ച് പൊലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും പിണറായി വിജയന്‍ സൂചിപ്പിച്ചു. വടകര റൂറല്‍ എഎസ്പി കറുപ്പു സ്വാമിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുറ്റ്യാടി സിഐ ഉള്‍പ്പെടെയുളളവര്‍ അന്വേഷണ സംഘത്തിലുണ്ട്. കൊല നടന്ന പ്രദേശം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോകാതിരിക്കാനുളള നടപടികള്‍ ജില്ലാ ഭരണകൂടം കൈക്കൊള്ളുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊലപാതകത്തിലെ മൂന്നാം പ്രതിയായിരുന്ന നാദാപുരം താഴെകുനിയില്‍ കാളിയറമ്പത്ത് മുഹമ്മദ് അസ്ലത്തിന് ഇന്നലെ വൈകുന്നേരത്തോടെ വെട്ടേല്‍ക്കുകയായിരുന്നു. പിന്നാലെ കോഴിക്കോട് ആശുപത്രിയില്‍ വെച്ച് അസ്ലം മരണമടഞ്ഞു.

Read More >>