അസ്ലം വധക്കേസില്‍ മുഖ്യ പ്രതിയായ സിപിഐ(എം)കാരന്‍ അറസ്റ്റില്‍

കേസില്‍ പിടിയിലാകുന്ന മൂന്നാമത്തെയാളാണ് ഇയാള്‍. കൊലയാളികള്‍ക്ക് കാര്‍ വാടകയ്ക്കെടുത്തു നല്‍കിയ നിതിന്‍, കാസര്‍കോട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അനില്‍ എന്നിവരാണ് കേസില്‍ നേരത്തെ പിടിയിലായവര്‍.

അസ്ലം വധക്കേസില്‍ മുഖ്യ പ്രതിയായ സിപിഐ(എം)കാരന്‍ അറസ്റ്റില്‍

നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് അസ്ലം വധക്കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. സിപിഐ(എം) പ്രവര്‍ത്തകനായ രമീഷ് ആണ് അറസ്റ്റിലായത്. വെള്ളൂര്‍ സ്വദേശിയായ ഇയാളാണ് കൊലപാതകം നടന്ന ദിവസം അസ്ലമിനെ പിന്തുടര്‍ന്ന് കൊലയാളി സംഘത്തിന് വിവരം കൈമാറിയതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കേസില്‍ പിടിയിലാകുന്ന മൂന്നാമത്തെയാളാണ് ഇയാള്‍. കൊലയാളികള്‍ക്ക് കാര്‍ വാടകയ്ക്കെടുത്തു നല്‍കിയ നിതിന്‍, കാസര്‍കോട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അനില്‍ എന്നിവരാണ് കേസില്‍ നേരത്തെ പിടിയിലായവര്‍.

ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടകേസില്‍ കോടതി വെറുതെവിട്ട പ്രതിയാണ് കൊല്ലപ്പെട്ട അസ്ലം. ഷിബിന്‍ കൊല്ലപ്പെടുമ്പോള്‍ കൂടെയുണ്ടായിരുന്ന അഞ്ച് പേര്‍ക്കും പരിക്കേറ്റിരുന്നു. ഇതില്‍ രാകേഷിന്റെ സഹോദരനാണ് പിടിയിലായ രമീഷ്.

കഴിഞ്ഞ ആഗസ്ത് 12ന് സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കാറിലെത്തിയ സംഘം അസ്ലമിനെ വധിക്കുകയായിരുന്നു.

Read More >>