അള്ളാഹുവിനെ വിളിച്ച മുസ്ലിം ദമ്പതികളെ വിമാനത്തില്‍നിന്നും പുറത്താക്കിയതായി പരാതി

വിയര്‍പ്പൊപ്പിയതും ശിരോവസ്ത്രം ധരിച്ചതും ക്യാബിന്‍ ക്രൂ ജീവനക്കാരിയെ പ്രകോപിതയാക്കി. സംഭവത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.

അള്ളാഹുവിനെ വിളിച്ച മുസ്ലിം ദമ്പതികളെ വിമാനത്തില്‍നിന്നും പുറത്താക്കിയതായി പരാതി

ചിക്കാഗോ: പാക്കിസ്താനി-അമേരിക്കന്‍ ദമ്പതികളെ അള്ളാഹുവിനെ വിളിച്ചതിന്റെ പേരില്‍ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. നാസിയ-ഫൈസല്‍ ദമ്പതികള്‍ വിമാനത്തില്‍വച്ച് വിയര്‍പ്പൊപ്പിയതും ദൈവത്തെ വിളിച്ചതും ഒരു ക്യാബിന്‍ ക്രൂ ജീവനക്കാരിക്ക് അലോസരമുണ്ടാക്കിയതാണ് പുറത്താക്കലില്‍ കലാശിച്ചത്.

ഒമ്പത് മണിക്കൂര്‍ യാത്രയ്ക്ക് തയ്യാറെടുക്കുയായിരുന്ന ദമ്പതികളെ വിമാനത്തില്‍ നിന്നും പുറത്താക്കണമെന്ന് ക്യാബിന്‍ ക്രൂ ജീവനക്കാരി പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. ദമ്പതികള്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും ശിരോവസ്ത്രം ധരിച്ചിട്ടുണ്ടെന്നുമാണ് ജീവനക്കാരി

പൈലറ്റിനെ അറിയിച്ചത്.പാരീസില്‍ നിന്നും ഒഹിയൊയിലേക്ക് പുറപ്പെടാനിരുന്ന അമേരിക്കന്‍ വിമാനമായ ഡെല്‍റ്റ എയര്‍ലൈന്‍സില്‍ വച്ചായിരുന്നു വിവാദത്തിനാസ്പദമായ സംഭവം.

നാസിയയും ഫൈസലും ഇറങ്ങിയതിന്‌ശേഷമാണ് വിമാനം പുറപ്പെട്ടത്. അമേരിക്കയുടെ ഇസ്ലാമൊഫോബിയക്കുള്ള ഉത്തമ ഉദാഹരണമാണ് തങ്ങള്‍ക്കുണ്ടായ അനുഭവമെന്ന് ദമ്പതികള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. അതേസമയം മത സ്വാതന്ത്ര്യം നിഷേധിച്ചു എന്നാരോപിച്ചുകൊണ്ട് 'ദ മുസ്ലിം അഡ്വകസി ഗ്രൂപ്' ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ അമേരിക്കന്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന് പരാതി അയച്ചിട്ടുണ്ട്.

Read More >>