അയിത്തവും തൊട്ടുകൂടായ്മയും നാടുനീങ്ങിയെന്ന് ആരാണ് പറഞ്ഞത്? വരൂ... മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലിലേയ്ക്ക്; വെച്ചുവിളമ്പുന്നതില്‍ ഇപ്പോഴും തൊട്ടുകൂടായ്മ; പരാതി പറഞ്ഞു മടുത്ത കുട്ടികള്�

നായര്‍ സമുദായക്കാരിയാണ് പാചകക്കാരി. പാചകം ചെയ്ത ഭക്ഷണം കുട്ടികള്‍ക്കു മുമ്പേ പാചകക്കാരി കഴിക്കും. കുട്ടികള്‍ തൊട്ട ഒരു സാധനവും അവര്‍ കൈകൊണ്ടു തൊടില്ല. അനാവശ്യമായ ശകാരവും മെക്കിട്ടു കയറ്റവും. ഉന്നത അധികാരികളോട് പലതവണ കുട്ടികള്‍ പരാതി പറഞ്ഞു മടുത്തു. ഒരു നടപടിയുമില്ല.

അയിത്തവും തൊട്ടുകൂടായ്മയും നാടുനീങ്ങിയെന്ന് ആരാണ് പറഞ്ഞത്? വരൂ... മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലിലേയ്ക്ക്; വെച്ചുവിളമ്പുന്നതില്‍ ഇപ്പോഴും തൊട്ടുകൂടായ്മ; പരാതി പറഞ്ഞു മടുത്ത കുട്ടികള്�

സുകേഷ് ഇമാം

പാലക്കാട്: പട്ടികജാതിക്കാരോടുളള തൊട്ടു കൂടായ്മയും അയിത്തവും നാടുനീങ്ങിയെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവര്‍, പാലക്കാട് മുണ്ടൂരിലെ പ്രീ മെട്രിക് ഹോസ്റ്റലിലേയ്ക്കു വരൂ. ഹോസ്റ്റലിലെ സ്ഥിരം പാചകക്കാരിയെക്കുറിച്ചാണ് കുട്ടികള്‍ അതിഗുരുതരമായ ഈ പരാതി ഉന്നയിക്കുന്നത്. നായര്‍ സമുദായക്കാരിയാണ് പാചകക്കാരി.

പാചകം ചെയ്ത ഭക്ഷണം കുട്ടികള്‍ക്കു മുമ്പേ പാചകക്കാരി കഴിക്കും. കുട്ടികള്‍ തൊട്ട ഒരു സാധനവും അവര്‍ കൈകൊണ്ടു തൊടില്ല. അനാവശ്യമായ ശകാരവും മെക്കിട്ടു കയറ്റവും. ഉന്നത അധികാരികളോട് പലതവണ കുട്ടികള്‍ പരാതി പറഞ്ഞു മടുത്തു. ഒരു നടപടിയുമില്ല. ഒടുവിലവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടികളുടെ സ്കൂളുകളില്‍ ചെന്ന് തെളിവെടുപ്പു നടത്തി.


[caption id="attachment_33802" align="aligncenter" width="640"]CAG Report വാച്ച്മാന് പ്രത്യേകം ടോയ് ലെറ്റ് ഇല്ലാത്തതിനാല്‍ ഹോസ്റ്റലിനുളളിലെ ടോയ്‌ലെറ്റ് ഉപയോഗിക്കുന്നുവെന്നും ഇതുവഴി പെണ്‍കുട്ടികളുടെ സ്വകാര്യതയിലേയ്ക്ക് അതിക്രമിച്ചു കടക്കുന്നുവെന്നുമായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം.[/caption]

അയിത്തവും തൊട്ടുകൂടായ്മയുമുണ്ടെങ്കിലെന്ത്, ആറു മാസം മുമ്പുവരെ ഹോസ്റ്റലില്‍ സ്ത്രീ പുരുഷ സമത്വമായിരുന്നു. വാച്ച്മാന്‍ രാത്രി കിടക്കുന്നത് സ്ത്രീകള്‍ താമസിക്കുന്ന കെട്ടിടത്തിനുളളില്‍. പെണ്‍കുട്ടികള്‍ക്കും വാച്ചര്‍ക്കും ഒരേ ടോയ്‌ലെറ്റ്. വാച്ച്മാന് പ്രത്യേകം ടോയ്‌ലെറ്റ് ഇല്ലാത്തതിനാല്‍ ഹോസ്റ്റലിനുള്ളിലെ ടോയ്‌ലെറ്റ് ഉപയോഗിക്കുന്നുവെന്നും ഇതുവഴി പെണ്‍കുട്ടികളുടെ സ്വകാര്യതയിലേയ്ക്ക് അതിക്രമിച്ചു കടക്കുന്നുവെന്നുമായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഐസിഡിഎസിന്റെ ചുമതലക്കാരിയായി ആറു മാസം മുമ്പ് ശ്രീജ എത്തിയതോടെ ഈ സമത്വം അവസാനിച്ചു. അവര്‍ വന്ന ശേഷം ആദ്യം ചെയ്തത് കെട്ടിടത്തിന് പുറത്ത് വാച്ച്മാന് ഒരു ഔട്ട്ഹൗസുംടോയ്‌ലെറ്റും ഉണ്ടാക്കുകയായിരുന്നു.

Hostel 2

ഹോസ്റ്റല്‍ മെനുവും ശ്രീജ പരിഷ്‌കരിച്ചു. ആറു മാസം മുമ്പു വരെ ഹോസ്റ്റലില്‍ കഞ്ഞിയും പുഴുക്കുമായിരുന്നു ഭക്ഷണം. വിറകടുപ്പില്‍ വലിയ കലത്തില്‍ രാവിലെ തന്നെ കഞ്ഞി വെക്കും. രാവിലേയും ഉച്ചക്കുമെല്ലാം ഇതു തന്നെയായിരുന്നു കുട്ടികളുടെ ഭക്ഷണം. മാതാപിതാക്കള്‍ ഇല്ലാത്ത അനാഥ കുട്ടികളും, പിതാവ് മരിച്ചു പോയ കുട്ടികളുമാണ് ഹോസ്റ്റലില്‍ അധികവുമുള്ളത്. പട്ടിണിയാണെങ്കിലും ഇവര്‍ക്കൊന്നും വിട്ടു പോകാന്‍ കഴിയാത്ത അവസ്ഥയായതിനാല്‍ ആരും പോയില്ല.

മൂന്നു നേരവും കഞ്ഞിയും പയറും കൊടുക്കുന്ന പതിവ് ശ്രീജ അവസാനിപ്പിച്ചു. കുട്ടികള്‍ക്ക് മെനു പ്രകാരമുള്ള എല്ലാ ഭക്ഷണവും കിട്ടാനുള്ള സൗകര്യം ഉണ്ടാക്കി. വിറക് ഗ്യാസാക്കി. കുട്ടികള്‍ക്ക് അലക്കു കല്ലുകളും കുളിമുറികളും ഉണ്ടാക്കി.

പക്ഷേ, അവര്‍ക്കു പരിഹരിക്കാവുന്നതിനപ്പുറമുളള പരാധീനതകള്‍ ഹോസ്റ്റലിനു വേറെയുണ്ട്. ഒരു കുട്ടിക്ക് പ്രതിമാസം രണ്ടായിരം രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. പക്ഷെ ആ ഫണ്ട് കിട്ടിയിട്ട് മാസങ്ങളായി. പാചകവാതകം വാങ്ങുന്നത് വാര്‍ഡന്റേയും സ്വീപ്പറുടേയും കയ്യില്‍ നിന്നെടുത്തും സമീപവാസികളായ നാട്ടുകാരില്‍ നിന്നുള്ള സഹായത്തിലുമാണ്. ഒരു സിലിണ്ടര്‍ ആറു ദിവസത്തിനപ്പുറം ഉപയോഗിക്കാനാവില്ല. ഹോസ്റ്റല്‍ ചെലവിനായി പ്രതിമാസം സര്‍ക്കാര്‍ അനുവദിക്കുന്ന അയ്യായിരം രൂപ ഗ്യാസ് വരെ വാങ്ങാന്‍ തികയുകയില്ല. അധികം വരുന്ന ആയിരത്തി ഇരുന്നൂറോളം രൂപ പലരില്‍നിന്നായി കണ്ടെത്തുകയാണ്.

കുട്ടികള്‍ക്ക് പ്രതിമാസം 100 രൂപ പോക്കറ്റ് മണി അനുവദിച്ചിട്ടുളളതും കിട്ടാറില്ല. പേന, പേപ്പര്‍, തുടങ്ങിയവ വാങ്ങാനും വാര്‍ഡനോ മറ്റ് ജീവനക്കാരോ സഹായിക്കണം. പച്ചക്കറി, അരി, പാല്‍, ഇറച്ചി, മുട്ട തുടങ്ങിയവയെല്ലാം കടമായാണ് വാങ്ങുന്നത്. അടുത്തമാസം ഫണ്ട് കിട്ടുമെന്നാണ് പ്രതീക്ഷ. കിട്ടിയില്ലെങ്കില്‍ ഹോസ്റ്റലിന്റെ പ്രവര്‍ത്തനം നിലയ്ക്കും.

ഉള്ള സൌകര്യങ്ങള്‍ നേരാംവണ്ണം ഉപയോഗിക്കാതിരിക്കുകയാണ് ഷൊര്‍ണൂരിലെ പ്രീമെട്രിക് ഹോസ്റ്റല്‍
. മുണ്ടൂരിലെ സ്ഥിതി നേരെ തിരിച്ചാണ്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന 12 പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 39 പെണ്‍കുട്ടികള്‍ ഒരു കൊച്ചു കെട്ടിടത്തില്‍ ഞെങ്ങി ഞെരുങ്ങിയാണ് കഴിയുന്നത്. എല്ലാവര്‍ക്കും കൂടിയുള്ളത് ആകെ നാലു ടോയ്‌ലെറ്റുകള്‍, നാലു കുളിമുറികളും ഉണ്ട്. പത്താം ക്ലാസുകാര്‍ രാവിലെ നാലുമണിക്ക് എണീക്കും. പിന്നീട് ചെറിയ ക്ലാസ്സുകാര്‍. അങ്ങിനെ ചെയ്താല്‍ മാത്രമേ ഏഴു മണിയാവുമ്പോഴേക്കും എല്ലാവരുടേയും കുളിയും മറ്റും കഴിയൂ.

[caption id="attachment_33786" align="aligncenter" width="640"]Hostel 1 2005 ല്‍ ഹോസ്റ്റല്‍ തുറന്നപ്പോള്‍ കിട്ടിയതാണ് കട്ടിലുകളും കിടക്കയും മറ്റും. കിടക്കയെല്ലാം പിഞ്ഞി നാശമായി. പലതും ദ്രവിച്ചു കഴിഞ്ഞു. പത്ത് വര്‍ഷം മുമ്പത്തെ കിടക്ക വിരികളും തലയിണകള്‍ക്കും മാറ്റമില്ല....[/caption]

രണ്ട് ചെറിയ ഹാളുകളിലായാണ് ഇത്രയും കുട്ടികള്‍ കഴിയുന്നത്. അഞ്ച് മുതല്‍ എട്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ചെറിയ കുട്ടികള്‍ ഒരു ഹാളിലും മുതിര്‍ന്ന കുട്ടികള്‍ അടുത്ത ഹാളിലും കിടക്കും. കട്ടിലുകള്‍ ചേര്‍ത്തിട്ട് എല്ലാവരും ഒരുമിച്ചാണ് കിടക്കുന്നത്. ഒരു സിംഗിള്‍ കോട്ട് കട്ടിലില്‍ മൂന്ന് കുട്ടികള്‍ വരെ കിടക്കുന്നു. 2005 ല്‍ ഹോസ്റ്റല്‍ തുറന്നപ്പോള്‍ കിട്ടിയതാണ് കട്ടിലുകളും കിടക്കയും മറ്റും. കിടക്കയെല്ലാം പിഞ്ഞി നാശമായി. പലതും ദ്രവിച്ചു കഴിഞ്ഞു. പത്ത് വര്‍ഷം മുമ്പത്തെ കിടക്ക വിരികൾക്കും തലയിണകള്‍ക്കും മാറ്റമില്ല. തീരെ കേടുവന്നതിന് പകരം കുട്ടികള്‍ വീടുകളില്‍ നിന്ന് കൊണ്ടു വന്നതും ഉപയോഗിക്കുന്നു.

കുട്ടികള്‍ക്ക് പഠിക്കാന്‍ പ്രത്യേക മുറിയില്ല. ബുക്കും വസ്ത്രങ്ങളും സൂക്ഷിക്കാന്‍ അലമാരകളില്ല. എന്തിന് ഭക്ഷണം കഴിച്ച പ്ലേറ്റ് കഴുകി വെക്കാന്‍ ഒരു റാക്ക് പോലും ഇല്ല. വസ്ത്രം മാറാന്‍ പ്രത്യേക മുറി ഇല്ല. ഓഫീസ് ആവശ്യത്തിന് കൊണ്ടു വന്ന ഒരു കമ്പ്യൂട്ടര്‍ മാത്രമാണുള്ളത്. കുട്ടികള്‍ക്ക് പേരിനു പോലും കമ്പ്യൂട്ടറില്ല. ഷൊര്‍ണൂരില്‍ കമ്പ്യൂട്ടര്‍ ലാബ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ എല്ലാം ഒരു മുറിയില്‍ ഇട്ടു പൂട്ടിയിട്ടിരുക്കുമ്പോഴാണ് മുണ്ടൂരില്‍ ഈ അവസ്ഥ.

മറ്റെല്ലായിടത്തേയും പോലെ മുണ്ടൂരിലും ഒരു സ്ഥിരം വാര്‍ഡന്‍ ഇല്ല. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് താല്‍ക്കാലിക ജീവനക്കാരിയായി സുജന ചുമതലയേറ്റെടുത്തത്. അവര്‍ കാര്യങ്ങള്‍ പഠിച്ചു വരുന്നതേയുള്ളു. മാസത്തില്‍ രണ്ടു തവണ, പതിനഞ്ച് ദിവസത്തിലൊരിക്കല്‍ ഒരു ദിവസമാണ് വാര്‍ഡന് ലീവ്. ബാക്കി മുഴുവന്‍ സമയവും ഹോസ്റ്റലില്‍ തന്നെ താമസിക്കണമെന്നതിലാല്‍ ആരും വാര്‍ഡന്റെ ജോലിക്ക് തയ്യാറാകുന്നില്ലെന്ന് സുജന പറഞ്ഞു.

മുണ്ടൂരില്‍ ഹോസ്റ്റല്‍ വന്നിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. ഇതുവരെ സ്ഥിരം വാര്‍ഡന്‍ ഉണ്ടായിട്ടില്ല. ഉള്ളത് അഞ്ച് ജീവനക്കാര്‍. ഇതില്‍ ഒരു കുക്കും വാച്ച് മാനും സ്വീപ്പറും മാത്രമാണ് സ്ഥിര ജീവനക്കാര്‍. കുക്കിനാവട്ടെ, തൊട്ടുകൂടായ്മയുടെ അസുഖവും.

Read More >>