മുഹമ്മദ് അസ്‌ലം കൊലപാതകം: അക്രമി സംഘത്തിന് കാര്‍ കൈമാറിയ ആള്‍ അറസ്റ്റില്‍

വാളയം സ്വദേശിയില്‍ നിന്നും ആറ് ദിവസത്തേക്ക് വാങ്ങിയ കാര്‍ നിഥിന്‍ പ്രതികള്‍ക്ക് കൈമാറുകയായിരുന്നു. നേരത്തേ കസ്റ്റഡിയിലെടുത്ത നിഥിനെ വിശദമായ ചോദ്യംചെയ്യലിന ശേഷം ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മുഹമ്മദ് അസ്‌ലം കൊലപാതകം: അക്രമി സംഘത്തിന് കാര്‍ കൈമാറിയ ആള്‍ അറസ്റ്റില്‍

കോഴിക്കോട്: നാദാപുരത്ത് ലീഗ് പ്രവര്‍ത്തകന്‍ ചാലപ്പുറം കാളിയപ്പറമ്പത്ത് അസ്‌ലം(22) കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വാളയം സ്വദേശി കുട്ടു എന്ന നിഥിനാണ് അറസ്റ്റിലായത്. അസ്‌ലമിനെ കൊല്ലാന്‍ പ്രതികള്‍ക്ക് ഇന്നോവ കാര്‍ നല്‍കിയത് നിഥിനാണെന്ന് പോലീസ് അറിയിച്ചു.

വാളയം സ്വദേശിയില്‍ നിന്നും ആറ് ദിവസത്തേക്ക് വാങ്ങിയ കാര്‍ നിഥിന്‍ പ്രതികള്‍ക്ക് കൈമാറുകയായിരുന്നു. നേരത്തേ കസ്റ്റഡിയിലെടുത്ത നിഥിനെ വിശദമായ ചോദ്യംചെയ്യലിന് ശേഷം ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


ഓഗസ്റ്റ് 12 നാണ് അസ്‌ലം കൊല്ലപ്പെട്ടത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ടയാളാണ് അസ്‌ലം. ഇന്നോവ കാറിലെത്തിയ സംഘം അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഷിബിന്‍ വധക്കേസില്‍ മൂന്നാം പ്രതിയായിരുന്നു അസ്‌ലം. അസ്‌ലം അടക്കം 17 പ്രതികളെയാണ് വെറുതെ വിട്ടത്.

ആക്രമണത്തില്‍ അസ്‌ലമിന്റെ കഴുത്തിനും വയറിനും ആഴത്തില്‍ മുറിവേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മുഖത്തേറ്റ 13 വെട്ടുകളടക്കം 76 മുറിവുകളാണ് അസ്‌ലമിന്റെ ശരീരത്തിലുണ്ടായിരുന്നത്.

Read More >>