മോട്ടോ ജി4 പ്ലേ സെപ്റ്റംബര്‍ ആറിന്

മോട്ടറോളയുടെ ബജറ്റ് സ്‌മാര്‍ട്ട് ഫോണായ മോട്ടോ ജി4 പ്ലേ സെപ്‌റ്റംബര്‍ ആറിന് ഇന്ത്യയില്‍ എത്തും.

മോട്ടോ ജി4 പ്ലേ സെപ്റ്റംബര്‍ ആറിന്ദില്ലി: മോട്ടറോളയുടെ ബജറ്റ് സ്‌മാര്‍ട്ട് ഫോണായ മോട്ടോ ജി4 പ്ലേ സെപ്‌റ്റംബര്‍ ആറിന് ഇന്ത്യയില്‍ എത്തും.

തങ്ങളുടെ ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് മോട്ടറോള വിവരം പുറത്തു വിട്ടത്. പ്രമുഖ ഓണ്‍ലൈന്‍ വ്യവസായ പോര്‍ട്ടലായ ആമസോണ്‍ വഴിയാകും ഈ ഫോണിന്റെവില്‍പ്പന. ഫോണിന് 10,000ത്തിലടുത് വില വരുമെന്നാണ് പ്രാഥമിക സൂചനകള്‍.

5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‌മാലോ ഒ എസ്, 1.4 ജിഗാഹെര്‍ട്സ് ക്വാഡ്-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, രണ്ടു ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ഡ്യുവല്‍ സിം, എട്ട് എംപി ക്യാമറ, അഞ്ച് എംപി ഫ്രണ്ട് ക്യാമറ, 2800 എംഎഎച്ച് ബാറ്ററി എന്നീ പ്രത്യേകതകളുമായി എത്തുന്ന ഫോണില്‍  4ജി, എല്‍ടിഇ, ത്രീജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നീ കണക്‌ടിവിറ്റി ഓപ്‌ഷനുകളുമുണ്ട്.

Read More >>