അദ്ധ്യാപകര്‍ സദാചാര പോലീസായി; വിദ്യാര്‍ത്ഥിനികള്‍ക്ക് ക്രൂരമര്‍ദ്ദനം; ചോദ്യം ചെയ്ത പിതാവിനേയും വെറുതേ വിട്ടില്ല

പേരാമ്പ്ര ജെബലന്നൂര്‍ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളെയാണ് കോളേജിന് പുറത്തുവെച്ച് ആണ്‍കുട്ടികളുമായി സംസാരിച്ചുവെന്ന കാരണം പറഞ്ഞു അദ്ധ്യാപകര്‍ മര്‍ദ്ദിച്ചത്. മകളെ മര്‍ദിച്ചത് ചോദ്യം ചെയ്ത് കോളേജില്‍ എത്തിയ പിതാവ് മജീദിനെയും അദ്ധ്യാപകര്‍ മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.

അദ്ധ്യാപകര്‍ സദാചാര പോലീസായി; വിദ്യാര്‍ത്ഥിനികള്‍ക്ക് ക്രൂരമര്‍ദ്ദനം; ചോദ്യം ചെയ്ത പിതാവിനേയും വെറുതേ വിട്ടില്ല

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനികൾ ക്യാമ്പസിനു പുറത്ത് ആൺകുട്ടികളോടു സംസാരിക്കുന്നത് തെറ്റാണോ? ആണെന്നാണ് പേരാമ്പ്രയിലെ ഈ പാരലൽ കോളജ് അധികൃതരുടെ നിലപാട്. പേരാമ്പ്ര ജെബലന്നൂര്‍ കോളേജിലെ അദ്ധ്യാപകരാണ് സദാചാര പൊലീസിന്റെ വേഷം കെട്ടി, തങ്ങളുടെ കുട്ടികളെ മർദ്ദിച്ചത്. മർദ്ദനം ചോദ്യം ചെയ്ത ഒരു പെൺകുട്ടിയുടെ പിതാവിനും അദ്ധ്യാപകരുടെ കൈകളുടെ ചൂട് അനുഭവിക്കേണ്ടിവന്നു.

പേരാമ്പ്ര ജെബലന്നൂര്‍ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളെയാണ് കോളേജിന് പുറത്തുവെച്ച് ആണ്‍കുട്ടികളുമായി സംസാരിച്ചുവെന്ന കാരണം പറഞ്ഞ് അദ്ധ്യാപകര്‍ മര്‍ദിച്ചത്. വിദ്യാര്‍ത്ഥിനികളായ ജംഷീദ, പുതിയാപ്പുറത്തെ അര്‍ഷാന എന്നിവരെയാണ് അദ്ധ്യാപകര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചത്. തുടര്‍ന്ന് മകളെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്ത് കോളേജില്‍ എത്തിയ ജംഷീദയുടെ പിതാവ് മജീദിനെയും അദ്ധ്യാപകര്‍ മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.


മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മജീദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ അധ്യാപകരായ അബ്ദുല്‍ ഖയൂം, യൂനസ്, ശ്രീജ, നാസര്‍ എന്നിവര്‍ക്കെതിരെയും മജീദിന്റെ പരാതിയില്‍ അബ്ദുല്‍ ഖയൂം, യൂനസ് എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

Read More >>