സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ദൈനംദിന മോണിറ്ററിങ് ആരംഭിച്ചു

അവധി ദിനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം . ഉച്ചഭക്ഷണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ കാരണവും അറിയിക്കണം. പ്രവര്‍ത്തി ദിനങ്ങളില്‍ ഉച്ചഭക്ഷണം കഴിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രത്യേകമായി അപ്‌ഡേറ്റ് ചെയ്യാവുന്ന നിലയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ദൈനംദിന മോണിറ്ററിങ് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ ദൈനംദിന മോണിറ്ററിങ് ആരംഭിച്ചു. ഐവിആര്‍എസ് ഉപയോഗിച്ച് ഓരോ ദിവസവും ഓണ്‍ലൈന്‍ ആയി ദൈനംദിന കണക്കുകള്‍ ശേഖരിക്കാനാണ് പരിപാടി. ഇത് സംബന്ധിച്ചുള്ള ഔദ്യോഗികറിയിപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. അവധി ദിനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം . ഉച്ചഭക്ഷണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ കാരണവും അറിയിക്കണം. പ്രവര്‍ത്തി ദിനങ്ങളില്‍ ഉച്ചഭക്ഷണം കഴിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രത്യേകമായി അപ്‌ഡേറ്റ് ചെയ്യാവുന്ന നിലയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.


Mid Day Meal
ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അഴിമതിയും ക്രമക്കേടുകളും അവസാനിപ്പിക്കാനായാണ് ഇത്തരം ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്. രാജസ്ഥാനില്‍ എസ്എംഎസ് സംവിധാനം വഴി ദൈനംദിന വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. രാജസ്ഥാനിലും വിവരശേഖരണ സംവിധാനത്തിന് തുടക്കമായി.

മുന്‍പ് മാസാവസാനം വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. ഇനിമുതല്‍ ദിനം പ്രതി ലഭിക്കുന്ന കണക്കുകള്‍ പ്രകാരമാണ് ഉച്ചഭക്ഷണ പദ്ധ്വതിക്ക് ആവശ്യമായ ഫണ്ട് നല്‍കുക.

Read More >>