പിടിച്ചുകെട്ടാന്‍ ആളില്ലാതെ ഫെല്‍പ്‌സ്; 20-ാം ഒളിമ്പിക്‌സ് സ്വര്‍ണം നീന്തിയെടുത്ത് ഇതിഹാസം

റിയോയില്‍ ഫെല്‍പ്‌സിന്റെ രണ്ടാം സ്വര്‍ണമാണിത്. പുരുഷന്മാരുടെ 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഫെല്‍പ്‌സ് അടങ്ങുന്ന യുഎസ് സംഘം നേരത്തെ സ്വര്‍ണമണിഞ്ഞിരുന്നു. അഞ്ച് ഒളിമ്പിക് ഗെയിംസില്‍നിന്നാകെ 23 മെഡലുകളാണ് ഫെല്‍പ്‌സ് സ്വന്തമാക്കിയിരിക്കുന്നത്

പിടിച്ചുകെട്ടാന്‍ ആളില്ലാതെ ഫെല്‍പ്‌സ്; 20-ാം ഒളിമ്പിക്‌സ് സ്വര്‍ണം നീന്തിയെടുത്ത് ഇതിഹാസം

ഒളിമ്പിക്‌സ് ചരിത്രത്തില്‍ പിടിച്ചുകെട്ടാന്‍ ആളില്ലാതെ ഫെല്‍പ്‌സ്. നീന്തല്‍ക്കുളത്തിലെ എക്കാലത്തേയും ഇതിഹാസം തന്റെ 20മത് ഒളിമ്പിക്‌സ് സ്വര്‍ണം നീന്തിയെടുത്തു. റിയോയില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ഒന്നാമതെത്തിയതോടെയാണ് അത്യപൂര്‍വ നേട്ടത്തിന് ഫെല്‍പ്‌സ് അര്‍ഹനായത്.

റിയോയില്‍ ഫെല്‍പ്‌സിന്റെ രണ്ടാം സ്വര്‍ണമാണിത്. പുരുഷന്മാരുടെ 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഫെല്‍പ്‌സ് അടങ്ങുന്ന യുഎസ് സംഘം നേരത്തെ സ്വര്‍ണമണിഞ്ഞിരുന്നു. അഞ്ച് ഒളിമ്പിക് ഗെയിംസില്‍നിന്നാകെ 23 മെഡലുകളാണ് ഫെല്‍പ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.


സിഡ്‌നി ഒളിമ്പിക്‌സില്‍ ഫെല്‍പ്‌സ് നീന്താന്‍ ഇറങ്ങുമ്പോള്‍ 15 വയസായിരുന്നു. അവിടെ മെഡലൊന്നും കിട്ടിയില്ലെങ്കിലും 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഫൈനലില്‍ അഞ്ചാം സ്ഥാനത്തെത്തി ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2004 ആഥന്‍സ് ഒളിമ്പിക്‌സ് മുതലാണ് ഫെല്‍പ്‌സ് യുഗം ആരംഭിക്കുന്നത്. ആഥന്‍സ് ഒളിമ്പിക്‌സില്‍ ആറ് സ്വര്‍ണവും രണ്ടു വെങ്കലവും സ്വന്തമാക്കിയ ഫെല്‍പ്‌സ് ബീജിംഗില്‍ എട്ട് സ്വര്‍ണം സ്വന്തമാക്കി. ലണ്ടനില്‍ നാലു സ്വര്‍ണവും, രണ്ടു വെള്ളിയും നേടിയ ഫെല്‍പ്‌സിന്റെ അവസാന ഒളിമ്പിക്‌സ് കൂടിയാണിത്.

Read More >>