നീലക്കുപ്പായത്തില്‍ മെസിയുടെ കളി ഇനിയും കാണാം; അര്‍ജന്റീനയുടെ ദേശീയ ടീമിലേക്ക് മെസി മടങ്ങിവരുന്നു

ചിലിയോട് കോപ്പാ അമേരിക്ക ഫൈനലില്‍ തോറ്റതിനു പിന്നാലെയായിരുന്നു ലോകത്തെ ഞെട്ടിച്ച് മെസി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. പ്രസ്തുത മത്സരത്തില്‍ മെസി പെനാല്‍റ്റി പാഴാക്കുകയും ചെയ്തിരുന്നു. തൊട്ടു മുമ്പുള്ള കോപ്പ അമേരിക്ക ഫൈനലിലും അര്‍ജന്റീന ചിലിയോട് തോറ്റിരുന്നു.

നീലക്കുപ്പായത്തില്‍ മെസിയുടെ കളി ഇനിയും കാണാം; അര്‍ജന്റീനയുടെ ദേശീയ ടീമിലേക്ക് മെസി മടങ്ങിവരുന്നു

കോപ്പ അമരിക്ക ഫൈനലിലെ തോല്‍വിയെ തുടര്‍ന്ന് ദേശീയ ഫുട്‌ബോളില്‍ നിന്നും വിരമിച്ച അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസി മടങ്ങി വരുന്നു. ലോകമെങ്ങുമുളള ഫുട്ബോള്‍ ആരാധകരെ കണ്ണീരിലാഴ്ത്തിയ തീരുമാനം പിന്‍വലിച്ച് മെസി അടക്കമുള്ള താരങ്ങള ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുളള അര്‍ജന്റീന ടീമില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. പുതിയ കോച്ചായ എഡ്ഗ്വാര്‍ഡോ ബ്വാസാ ലയണല്‍ മെസിയും സെര്‍ജിയോ അഗ്യുറോ അടക്കമുളള താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിലിയോട് കോപ്പാ അമേരിക്ക ഫൈനലില്‍ തോറ്റതിനു പിന്നാലെയായിരുന്നു ലോകത്തെ ഞെട്ടിച്ച് മെസി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. പ്രസ്തുത മത്സരത്തില്‍ മെസി പെനാല്‍റ്റി പാഴാക്കുകയും ചെയ്തിരുന്നു. തൊട്ടു മുമ്പുള്ള കോപ്പ അമേരിക്ക ഫൈനലിലും അര്‍ജന്റീന ചിലിയോട് തോറ്റിരുന്നു.

കോപ്പ അമേരിക്കയില്‍ ചിലിയോടുളള ഫൈനല്‍ നടന്ന രാത്രിയിലാണ് വിരമിക്കാനുളള തീരുമാനം കൈക്കൊണ്ടത്. രാജ്യത്തോടുളള സ്നേഹം മൂലമാണ് മടങ്ങി എത്തുന്നതെന്നാണ് മെസി തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം രാജ്യത്തിനായി ജേഴ്സി അണിയുന്നത് മറ്റ് എന്തിനേക്കാളും മഹത്വരമാണെന്ന് മെസി പറഞ്ഞുവെന്നാണ് ബിബിസി റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.

ഒളിമ്പിക്സ് ഫുട്ബോളില്‍ മെസിയും മറ്റ് പ്രമുഖ താരങ്ങളുമില്ലാതെ കളിക്കാനിറങ്ങിയ അര്‍ജന്റീന ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. അതിനു പിന്നാലെയാണ് മെസിയുടെ തിരിച്ചുവരവ് ശരിവെച്ചുകൊണ്ട് കോച്ചും രംഗത്തെത്തിയത്. സെപ്റ്റംബര്‍ ആദ്യം അര്‍ജന്റീന ടീം ഉറുഗ്വേ, വെനസ്വേല എന്നി ടീമുകളുമായിട്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കുമ്പോള്‍ മെസിയും കളത്തിലുണ്ടാകുമെന്നാണ് സൂചനകള്‍.

Read More >>