നായ്ക്കളെ കൊന്നൊടുക്കിയാല്‍ പ്രശ്‌ന പരിഹാരമാകില്ല: മേനകാ ഗാന്ധി

നായ്ക്കളെ കൊന്നൊടുക്കിയത് കൊണ്ട് കേരളം നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകില്ല. തിരുവനന്തപുരത്ത് നായക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്.

നായ്ക്കളെ കൊന്നൊടുക്കിയാല്‍ പ്രശ്‌ന പരിഹാരമാകില്ല: മേനകാ ഗാന്ധി

ന്യൂഡല്‍ഹി: തെരുവുനായ ശല്യം നേരിടാന്‍ നായ്ക്കളെ വന്ധ്യംകരിക്കുകയാണ് വേണ്ടതെന്ന് കേന്ദ്ര മന്ത്രി മേനകാ ഗാന്ധി. വന്ധ്യംകരണം നടത്താതെ കൊന്നൊടുക്കിയാല്‍ നായ്ക്കള്‍ അപകടകാരികളായി തീരുമെന്നും മേനകാ ഗാന്ധി പറഞ്ഞു.

നായ്ക്കളെ കൊന്നൊടുക്കിയത് കൊണ്ട് കേരളം നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകില്ല. തിരുവനന്തപുരത്ത് നായക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. മാംസം കൈവശംവച്ചതുകൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മേനകാ ഗാന്ധി പറഞ്ഞു.


കേരള സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും മേനകാ ഗാന്ധി ഉന്നയിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മേനകാ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

കേരള സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് മേനകാ ഗാന്ധി പറഞ്ഞു. എത്രയും പെട്ടെന്ന് വന്ധ്യംകരണം നടത്താനുള്ള നടപടികള്‍ തുടങ്ങുകയാണ് വേണ്ടത്.

തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് നിയമലംഘനമാണ്. നായ്ക്കളെ കൊല്ലുന്നതാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നതെന്നും അവര്‍ പറഞ്ഞു.

അക്രമകാരികളായ നായ്ക്കളെ മരുന്ന് കുത്തിവച്ച് കൊല്ലുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Read More >>