പഠിപ്പിക്കാന്‍ അധ്യാപകരും മറ്റ് സൗകര്യങ്ങളുമില്ല; സംസ്ഥാനത്ത് അഞ്ച് മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കി

പല മെഡിക്കല്‍ കോളേജുകളിലേയും രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവാണ് കണ്ടെത്തിയത്. കോഴിക്കോട്ടെ മലബാര്‍ മെഡിക്കല്‍ കോളേജാണ് അതില്‍ മുന്നില്‍. ഇവിടെ ത്വക്ക്, നേത്രം, ടി.ബി, ഇ.എന്‍.ടി വിഭാഗങ്ങളില്‍ കിടത്തി ചികിത്സയ്ക്ക് ആവശ്യമായതില്‍ പകുതി രോഗികള്‍ പോലുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഠിപ്പിക്കാന്‍ അധ്യാപകരും മറ്റ് സൗകര്യങ്ങളുമില്ല; സംസ്ഥാനത്ത് അഞ്ച് മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കി

സംസ്ഥാനത്ത് അഞ്ച് മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം ആരോഗ്യ സര്‍വ്വകലാശാല റദ്ദാക്കി. കോളേജുകളില്‍ ആവശ്യത്തിന് രോഗികളും പഠിപ്പിക്കാന്‍ അദ്ധ്യാപകരുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അംഗീകാരം റദ്ദാക്കല്‍ നടന്നത്. ഒരു ആയുര്‍വേദ മെഡിക്കല്‍ കോളേജും രണ്ട് നഴ്‌സിംഗ് കോളേജുകളും അംഗീകാരം നഷ്ടപ്പെട്ടവയിലുള്‍പ്പെടു!ന്നു.

കോഴിക്കോട് മലബാര്‍, തൊടുപുഴ അല്‍ അസ്ഹര്‍, അടൂര്‍ മൗണ്ട് സിയോണ്‍, എറണാകുളം പറവൂര്‍ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട്, കാരക്കോണം മെഡിക്കല്‍ കോളേജ് എന്നിവയുടെ അംഗീകാരമാണ് റദ്ദാക്കപ്പെട്ടത്. അല്‍അസ്ഹര്‍, മലബാര്‍ എന്നിവിടങ്ങളില്‍ 150 സീറ്റുകളും മറ്റിടങ്ങളില്‍ നൂറും വീതം സീറ്റുകളുമാണ് ഉണ്ടായിരുന്നത്. അംഗീകാരം റദ്ദാക്കിയതോടെ സംസ്ഥാനത്ത് ഇക്കൊല്ലം 600 എംബിബിഎസ് സീറ്റുകള്‍ ഇല്ലാതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


പാലക്കാട് അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളേജ്, കൊച്ചിയിലെ ഇന്ദിരാഗാന്ധി കോളേജ് ഒഫ് നഴ്‌സിംഗ്, തിരുവല്ല ടി.എം.എം നഴ്‌സിംഗ് കോളേജ് എന്നിവയുടെ അംഗീകാരവും പിന്‍വലിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഇക്കൊല്ലം അഡ്മിഷന്‍ ഒന്നുഐമുണ്ടാകില്ല.

പല മെഡിക്കല്‍ കോളേജുകളിലേയും രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവാണ് കണ്ടെത്തിയത്. കോഴിക്കോട്ടെ മലബാര്‍ മെഡിക്കല്‍ കോളേജാണ് അതില്‍ മുന്നില്‍. ഇവിടെ ത്വക്ക്, നേത്രം, ടി.ബി, ഇ.എന്‍.ടി വിഭാഗങ്ങളില്‍ കിടത്തി ചികിത്സയ്ക്ക് ആവശ്യമായതില്‍ പകുതി രോഗികള്‍ പോലുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മെഡിക്കല്‍ കോളേജുകളിലെ ഒപികളിലെ സ്ഥിതിയും ദയനീയമാണെന്നാണ് കണ്ടെത്തല്‍.

മറ്റു മെഡിക്കല്‍ കോളേജുകളുടെ സ്ഥിതി ഇതിലും കഷ്ടമാണ്. മിക്ക വിഭാഗങ്ങളിലും പ്രൊഫസര്‍മാര്‍ അടക്കമുള്ള അദ്ധ്യാപകരും ആവശ്യമായ സൗകര്യങ്ങളും ഇല്ല. പാലക്കാട് അഹല്യ കോളേജിലെ 14 വിഭാഗങ്ങളില്‍ ഏഴെണ്ണത്തില്‍ പ്രൊഫസര്‍, റീഡര്‍ തുടങ്ങിയ സീനിയര്‍ അദ്ധ്യാപകരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗ്യരായ എട്ട് അദ്ധ്യാപകര്‍ മാത്രമാണ് ഇവിടെയുള്ളത്. ഇവിടുത്തെ ഒപികളില്‍ ഹൗസ് സര്‍ജന്മാര്‍ക്ക് ഇരിക്കാന്‍ പോലും സ്ഥലമില്ലെന്നുള്ളതും യാഗഥാര്‍ത്ഥ്യമാണ്.

ഹോസ്റ്റല്‍, ഗതാഗത സൗകര്യങ്ങളില്ലാതെയാണ് ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. സര്‍വകലാശാലയുടെ പരിശോധനാ സമയത്ത് തട്ടിപ്പ് നടന്നതായും കണ്ടെത്തിയിട്ടുണ്ട്. അഹല്യയുടെ പാരാമെഡിക്കല്‍ സ്ഥാപനങ്ങളിലേ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും രോഗികളാക്കി കാട്ടിയാണ് തട്ടിപ്പ് നടത്തിയത്. പരിശോധനാ സമയത്ത് മറ്റെവിടെയെങ്കിലും നിന്ന് അദ്ധ്യാപകരെ എത്തിക്കുകയാണ് പതിവ്. പക്ഷേ രേഖകളില്‍ അദ്ധ്യാപകരുടെ പേരുകള്‍ നലകിയിട്ടുമുണ്ട്.

മൗണ്ട്‌സിയോണ്‍, അല്‍അസ്ഹര്‍ മെഡിക്കല്‍ കോളേജുകള്‍ സര്‍വകലാശാല അധികൃതര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ അനുവദിക്കാതിരുന്നത് വിവാദമായിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ മുതിര്‍ന്ന പ്രൊഫസര്‍മാര്‍ ഉള്‍പ്പെടുന്ന പരിശോധനാസംഘത്തെ കോളേജിനകത്ത് പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ലെന്നാണ് പരാതി ഇയര്‍ന്നിരിക്കുന്നത്. ഇന്ദിരാഗാന്ധി നഴ്‌സിംഗ് കോളേജിന് പ്രത്യേക കെട്ടിടമില്ലെന്നും ആവശ്യമായതില്‍ ആറു ശതമാനം രോഗികളേ അവിടെയുള്ളൂവെന്നും കണ്ടെത്തിയിട്ടുണ്ട്. ടിഎംഎം നഴ്‌സിംഗ് കോളേജില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ള അദ്ധ്യാപകരെല്ലാം കരാര്‍ ജീവനക്കാരാണെന്നും വ്യക്തമായിട്ടുണ്ട്.

ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദന്‍ അദ്ധ്യക്ഷനായ ഗവേണിംഗ് കൗണ്‍സില്‍ യോഗമാണ് കോളേജുകളുടെ അംഗീകാരം പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്.

Read More >>