കബാലി കണ്ട ഹെയ്ഡന്‍ പറഞ്ഞു, 'മഗിഴ്ചി’

തമിഴ്നാട് പ്രീമിയർ ലീഗിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ എത്തിയ ഹെയ്ഡന്‍ ചെന്നൈ ആൽബർട്ട് തീയറ്ററിൽ എത്തിയാണ് കബാലി കണ്ടത്

കബാലി കണ്ട ഹെയ്ഡന്‍ പറഞ്ഞു,

ചെന്നൈ: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവുംഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരവുമായിരുന്ന മാത്യു ഹെയ്ഡന്‍ കഴിഞ്ഞ ദിവസം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായി എത്തിയ കബാലി കണ്ടു. തമിഴ്നാട് പ്രീമിയർ ലീഗിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ എത്തിയ ഹെയ്ഡന്‍ ചെന്നൈ ആൽബർട്ട് തീയറ്ററിൽ എത്തിയാണ്  കബാലി കണ്ടത്.

ലീഗിന്റെ പ്രചരണവുമായി ബന്ധപ്പെട്ടു നടത്തിയ സ്ഥലങ്ങളിളെല്ലാം കബാലി നിറഞ്ഞു നില്‍ക്കുന്നത് കണ്ടാണ്‌ ഹെയ്ഡന്‍ ചിത്രം കാണാന്‍ തീരുമാനിച്ചത്. തുടര്‍ന്ന്, മറ്റ് പരിപാടികള്‍ മാറ്റി വച്ച് ചിത്രം കണ്ട ശേഷം പുറത്തു വന്ന  ഹെയ്ഡന്‍ പ്രതികരണം ഒറ്റ വക്കില്‍ ഒതുക്കി, ‘മഗിഴ്ചി’ .

ചിത്രത്തില്‍ രജനിയുടെ പഞ്ച് ഡയലോഗാണ് ‘മഗിഴ്ചി’. തനിക്ക് ചിത്രം ഏറെ ഇഷ്ടപ്പെട്ടുവെന്നും ഇന്ത്യന്‍ സിനിമകളെ താന്‍ ഒരുപാട് സ്നേഹിക്കുന്നുവെന്നും ഹെയ്ഡന്‍ പിന്നീട് പറഞ്ഞു.