ഓഗസ്റ്റ്‌ 12ന് മാസ്സും ക്ലാസും കൈ കോര്‍ക്കുന്നു

ജയസൂര്യ നായകനായി എത്തുന്ന ഇടി, പ്രേതം എന്നീ ചിത്രങ്ങളും ബിജുമേനോന്‍ ചിത്രം മരുഭൂമിയിലെ ആനയും സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡ്‌ നേടി കൊടുത്ത പേരറിയാത്തവരുമാണ് ഓഗസ്റ്റ്‌ 12ന് തീയറ്ററുകളില്‍ എത്തുന്നത്.

ഓഗസ്റ്റ്‌ 12ന് മാസ്സും ക്ലാസും കൈ കോര്‍ക്കുന്നു

ഓഗസ്റ്റ്‌ 12ന് നാല് മലയാള ചിത്രങ്ങളാണ് തീയറ്ററുകളില്‍ എത്തുന്നത്. ജയസൂര്യ നായകനായി എത്തുന്ന ഇടി, പ്രേതം എന്നീ ചിത്രങ്ങളും ബിജു മേനോന്‍ ചിത്രം മരുഭൂമിയിലെ ആനയും സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡ്‌ നേടി കൊടുത്ത പേരറിയാത്തവരുമാണ് വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തുന്നത്. നവാഗതനായ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഇടി മലയാളി പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരു ആക്ഷന്‍ അനുഭവം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍ രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന പ്രേതം വ്യത്യതമായ ഒരു ഹൊറര്‍ കോമഡി ചിത്രമാണ്. കോമഡിക്ക് പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കിയ മരുഭൂമിയിലെ ആനയും സുരാജ് വെഞ്ഞാറമൂടിനു ദേശീയ അവാര്‍ഡ്‌ നേടി കൊടുത്ത  പേരറിയാത്തവരും കൂടിയാകുമ്പോള്‍ തീയറ്റരുകളില്‍ മാസും ക്ലാസും ഒന്നിക്കും.


ജയസൂര്യ  സാജിദ് യാഹിയ ടീമിന്റെ ഇടി

സാജിദ് യഹിയയുടെ സംവിധാനത്തില്‍ ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ്  'ഇടി' (ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം)

സ്ഥിരം പോലീസ് കഥകളില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും 'ഇടി' എന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശിവദയാണ് നായികയായി എത്തുന്നത്. 'സു.. സു.. സുധിവാത്മീക'ത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ശിവദയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് 'ഇടി'.

ഗീത, സാജന്‍ പള്ളുരുത്തി, സമ്പത്ത്, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മാജിക്‌ ലാന്‍റെണ്‍സിന്‍റെ ബാനറില്‍ അജാസും അരുണും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മാസ്- സ്പൂഫ് ഗണത്തില്‍ പെടും

ട്രൈലെറും ആദ്യ ഗാനവും

ജയസൂര്യയുടെ തന്നെ പ്രേതം

ഒരേ താരത്തിന്റെ രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നു. ഇടിയെ കൂടാതെ ജയസൂര്യ നായകനാകുന്ന പ്രേതവും ഓഗസ്റ്റ്‌ 12ന് തീയറ്ററുകളില്‍ എത്തുന്നു. സുധി വാല്മീകത്തിന്റെ മികച്ച വിജയത്തിന് ശേഷം  ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പ്രേതം.കോമഡി ഹൊറര്‍ ചിത്രമാണ് പ്രേതം. ജയസൂര്യ ആദ്യമായി നിര്‍മ്മാതാവിന്റെ കുപ്പായം അണിഞ്ഞ പുണ്യാളന്‍ അഗര്‍ബത്തിസ് എന്ന ചിത്രം സംവിധാനം ചെയ്തതും രഞ്ജിത്ത് ശങ്കറായിരുന്നു. ഇരുവരും ഒരിക്കല്‍ കൂടി ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല .

ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് ഡ്രീംസ്‌ ആന്‍ഡ്‌ ബിയോനടിന്റെ ലേബലിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോണ്‍ ഡോണ്‍ ബോസ്കോ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അജുവര്‍ഗ്ഗീസ്, ഗോവിന്ദ് പത്മസൂര്യ, വിജയ്ബാബു, ഷറഫുദ്ദീന്‍, പേളിമാനി, ആര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ട്രൈലെറും ഗാനവും

വിനീത് ശ്രീനിവാസന്‍ ആലപിക്കുന്ന ഒരുത്തിക്ക് പിന്നില്‍ എന്ന ഗാനമാണ് അണിയറ പ്രവത്തകര്‍ പുറത്തു ഇറങ്ങിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ആണ്‍ശബ്ദത്തിലും പെണ്‍ശബ്ദത്തിലും പാടിയിരിക്കുന്നു എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. പാവ എന്ന ചിത്രത്തിനു ശേഷം ആനന്ദ് മധുസൂദനന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് പ്രേതം.വി കെ പ്രകാശ്‌  ബിജു മേനോന്‍ ചിത്രം 'മരുഭൂമിയിലെ ആന' 

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന  'മരുഭൂമിയിലെ ആന' എന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകനാകുന്നു. നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രം.അറബി കല്യാണത്തെ ആസ്പദമാക്കിയുള്ളതാണ്  ചിത്രം. ജോയ് മാത്യു, ലാലു അലക്സ്, പാഷാണം ഷാജി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

വികെ പ്രകാശിന്റെ തന്നെ 'ഗുലുമാല്‍', 'സൈലന്‍സ്', 'ത്രീ കിങ്ങ്സ്' എന്ന ചിത്രങ്ങളുടെ തിരക്കഥ രചിച്ച വൈ വി രാജേഷാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത നിര്‍മ്മാതാവായ ഡേവിഡ്‌ കാച്ചപ്പിള്ളിയാണ്.

ട്രൈലെര്‍ കാണാം


 

സുരാജ് വെഞ്ഞാറമൂടിന് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത ഡോ.ബിജു ചിത്രം പേരറിയാത്തവര്‍


സുരാജ് വെഞ്ഞാറമൂടിന് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത ഡോ.ബിജു ചിത്രം പേരറിയാത്തവര്‍ ആണ് ക്ലാസ്സ് ചിത്രങ്ങളുടെ ഗണത്തില്‍ പ്രേക്ഷര്‍ ചൂണ്ടി കാണിക്കുനത്.ലെന്‍സും ഒഴിവു ദിവസത്തെ കളിയും ഇരു കൈനീട്ടിയും സ്വീകരിച്ച പ്രേക്ഷകര്‍ പേരറിയാത്തവരും സ്വീകരിക്കും എന്നാ  വിശ്വാസത്തിലാണ് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ  സുരാജ്  വെഞ്ഞാറമൂട്.  പിവിആര്‍ സിനിമാസിലൂടെയാണ് റിലീസ് നടത്തുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രദര്‍ശിപ്പിക്കും. കൊച്ചിയിലെ പിവിആറിലും ചിത്രത്തിന്റെ പ്രദര്‍ശനമുണ്ടാകും.

ഡോ.ബിജു സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രമാണ് പേരറിയാത്തവര്‍. ഇന്ദ്രന്‍സ്, നെടുമുടി വേണു, സോനാ നായര്‍, സീമാ ജി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്.


ട്രൈലെര്‍ കാണാം