ഒരുവന്റെ തല തല്ലിപ്പൊളിച്ച് നൂറു രൂപ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് മുതല്‍കൂട്ടാന്‍ മാത്രം വിഡ്ഡിയല്ല ഞാന്‍; മാഷ് ദാസ് എന്ന പോലീസുകാരനു പറയാനുള്ളത്

ഒരുവന്റെ തല തല്ലിപ്പൊളിച്ച് നൂറ് രൂപ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് മുതല്‍കൂട്ടാന്‍ മാത്രം വിഡ്ഡിയല്ല ഞാന്‍. ഒരു കുഞ്ഞുമായി വരുന്നവനെ ലോറിയുടെ മറവില്‍ നിന്നും ചാടിവീണ് പിടിച്ചാല്‍ കിട്ടുന്ന നൂറ് രൂപയുടെ പകുതി പോയിട്ട് ഒരു ചില്ലിക്കാശ് എനിക്കോ എനിക്കൊപ്പമുള്ള ഓഫീസര്‍ക്കോ കിട്ടാന്‍ പോകുന്നില്ല, പ്രത്യേകിച്ച് ഒരവാര്‍ഡും ലഭിക്കുകയുമില്ല

ഒരുവന്റെ തല തല്ലിപ്പൊളിച്ച് നൂറു രൂപ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് മുതല്‍കൂട്ടാന്‍ മാത്രം വിഡ്ഡിയല്ല ഞാന്‍; മാഷ് ദാസ് എന്ന പോലീസുകാരനു പറയാനുള്ളത്

വാഹനപരിശോധനയ്ക്കിടെ അമിതവേഗത്തിൽ വന്ന ബൈക്കിനു നേരെ നീട്ടിപ്പിടിച്ച വയർലെസ് സെറ്റിൽ സന്തോഷ് ഫെലിക്സ് വന്നിടിക്കുകയായിരുന്നുവെന്ന വാദത്തിൽ ഉറച്ച് പോലീസ്. വയർലെസ് സെറ്റിൽ തട്ടിയിട്ടും ബൈക്കു നിർത്താതെ പോയ സന്തോഷ് പിന്നീട് തിരിച്ചു വന്നാണ് പ്രശ്നമുണ്ടാക്കിയത് എന്നും പോലീസ് പറയുന്നു. ആദ്യം പോയപ്പോൾ കുട്ടിയോ ഭാര്യയോ സന്തോഷിന് ഒപ്പമുണ്ടായിരുന്നില്ല.

പിണറായി സഖാവേ... എന്തുകൊണ്ടാണ് മാഷ് ദാസ് എന്ന പോലീസുകാരനെതിരെ വധശ്രമത്തിനു കേസെടുക്കാത്തത്?


അതിനിടെ തനിക്കു പറയാനുളളത് മധുസൂദനൻ മാഷ് ദാസ് തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചു. പിന്നീട് ഡിലീറ്റു ചെയ്യപ്പെട്ട ആ കുറിപ്പിലെ പ്രസക്തഭാഗം ഇങ്ങനെയാണ് -

ഒരുവന്റെ തല തല്ലിപ്പൊളിച്ച് നൂറ് രൂപ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് മുതല്‍കൂട്ടാന്‍ മാത്രം വിഡ്ഡിയല്ല ഞാന്‍ ഒരു കുഞ്ഞുമായി വരുന്നവനെ ലോറിയുടെ മറവില്‍ നിന്നും ചാടിവീണ് പിടിച്ചാല്‍ കിട്ടുന്ന നൂറ് രൂപയുടെ പകുതി പോയിട്ട് ഒരു ചില്ലിക്കാശ് എനിക്കൊ എനിക്കൊപ്പമുള്ള ഒാഫീസര്‍ക്കൊ കിട്ടാന്‍ പോകുന്നില്ല പ്രത്യേകിച്ച് ഒരവാര്‍ഡും ലഭിക്കുകയുമില്ല

ഒരു ജോലി ചെയ്യുന്നെങ്കില്‍ അത് എറ്റവും ഭംഗിയായി ചെയ്യുക അല്ലെങ്കില്‍ അത് ചെയ്യാതിരിക്കുക എന്നതാണ് എനിക്കിഷ്ടം.

സത്യമെന്താണെന്ന് ഞാനിപ്പോള്‍ പറയുന്നില്ല എത്രമൂടി വെച്ചാലും ഒരിക്കലത് പുറത്ത് വരികതന്നെ ചെയ്യും അതുവരെ പത്രങ്ങളും ചാനലുകളും മനുഷ്യാവകാശക്കാരും കംപ്ലയിന്റ് അതോറിറ്റിക്കാരും അത് ചികഞ്ഞ്കൊണ്ടിരിക്കട്ടെ.

ഞാന്‍ പത്രം നിര്‍ത്തുന്നില്ല ചോറ് പൊതിഞ്ഞ് കൊണ്ട് പോകാന്‍ എനിക്കത് ആവശ്യമാണ് പിന്നെ പത്രക്കാരന്‍ എന്റെ പ്രിയപ്പെട്ട കൂട്ടൂകാരനാണ്

അഞ്ചാം തീയതി വൈകിട്ട് യാത്രക്കാരന്റെ തല തല്ലിപ്പൊളിച്ച പോലീസുകാരന്റെ പേരായി എന്റെ പേരെഴുതിക്കാട്ടുംമ്പോള്‍ എനിക്കെന്തൊ അപകടം സംഭവിച്ചെന്ന് തിരിച്ചറിഞ്ഞ എന്റെ മകള്‍ക്ക് പിന്നെന്നോട് സംസാരിക്കാനായില്ല കരച്ചിലിനൊടുവില്‍ അച്ഛനിന്ന് വരുമൊ എന്ന് മാത്രം അവള്‍ ചോദിച്ചു

ഒാരോ ദിവസവും ജോലിയ്ക്കായി പോകുമ്പോഴും തിരികെ വരുമ്പോഴും എന്റെ വണ്ടിയുടെ വേഗത ഒരിക്കലും കൂടിപ്പോകാതിരിക്കാന്‍ അതിന്റെ വേഗമാപിനികള്‍ക്കുള്ളില്‍ കുഞ്ഞിക്കണ്ണുകളുള്ള ഒരു കുറുമ്പ്കാരിയുടെ ചിത്രം പതിച്ച് വെച്ച ഒരാളാണ് ഞാന്‍.

ജനാലകളില്ലാത്ത ഒറ്റമുറിക്കുടിലില്‍ എന്റെ മാലാഖക്കുരുന്ന് എന്നെ കാത്തിരിപ്പുണ്ടെന്ന് മറ്റാരെക്കാള്‍ എനിക്കറിയാം

ഞാനും ഒരച്ഛനാണ് അതിലുപരി ഒരു മനുഷ്യനാണ്.
സങ്കടം വന്നാല്‍ കരയുകയും സന്തോഷം വന്നാല്‍ ചിരിക്കുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യന്‍. അതു കഴിഞ്ഞേ പോലീസുകാരനാവുന്നുള്ളു.

എന്നെ മറ്റാരെക്കാള്‍ തിരിച്ചറിയുന്ന എനിക്കൊപ്പം നിന്ന എന്റെ പ്രിയപ്പെട്ട കൂട്ടുക്കാര്‍ക്ക് സ്നേഹപൂര്‍വ്വം

ഞാന്‍
=======

തങ്ങൾക്കറിയുന്ന മാഷ് ദാസ് ഒരിക്കലും വാർത്തയിൽ പറയുന്നതുപോലെ ചെയ്യുന്ന ആളല്ലെന്ന് സുഹൃത്തുക്കളുടെ കമന്റുകളും അദ്ദേഹത്തിന്റെ ഫേസ് ബുക്ക് വാളിൽ നിറയുന്നു.