മാരുതി സുസുക്കി കാറുകള്‍ക്ക് വിലയില്‍ വര്‍ദ്ധനവ്‌

മാരുതിക്കു പിന്നാലെ ഹ്യുണ്ടേയ് കമ്പനിയും തങ്ങളുടെ കാറുകളുടെ വില വര്‍ധിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്

മാരുതി സുസുക്കി കാറുകള്‍ക്ക് വിലയില്‍ വര്‍ദ്ധനവ്‌

രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ വില വർദ്ധിപ്പിച്ചു. വില വർദ്ധനവ് ഉടൻ നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ വാഹനങ്ങളായ വിറ്റാര ബ്രെസയ്ക്കും ബലേനൊയ്ക്കുമാണ് ഏറ്റവും അധികം വില വർദ്ധിച്ചിരിക്കുന്നത്. ബലേനോയ്ക്ക് 10000 രൂപ വരെ വർദ്ധിപ്പിച്ചപ്പോൾ ബ്രെസയുടെ വിലയിൽ 20000 രൂപ വരെ വർദ്ധനവുണ്ടായി. സുസുകി ശ്രേണിയിലെ എല്ലാ മോഡലുകൾക്കും വില വർദ്ധനവ് ബാധകമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കാറുകളുടെ നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ചതിനാലാണ് വില വര്ധിപ്പിച്ചതെന്നു കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

മാരുതിക്കു പിന്നാലെ ഹ്യുണ്ടേയ് കമ്പനിയും തങ്ങളുടെ കാറുകളുടെ വില വര്‍ധിപ്പിക്കും എന്ന് വാര്‍ത്തകളുണ്ട്. ഹ്യുണ്ടേയ് തങ്ങളുടെ എസ്‌യുവിയായ ക്രേറ്റയുടെ വില 15000 രൂപ വരെ വർദ്ധിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read More >>