പോര് മുറുകുന്നു; മാണിക്ക് മുന്നില്‍ വാതിലടച്ച്‌ കോണ്‍ഗ്രസും

ഇനി എല്ലാ പാര്‍ട്ടികളോടും സമദൂരമെന്ന് മാണി വ്യക്തമാക്കിയത്തിന് തൊട്ടു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

പോര് മുറുകുന്നു; മാണിക്ക് മുന്നില്‍ വാതിലടച്ച്‌ കോണ്‍ഗ്രസും

തിരുവനന്തപുരം:  പതിറ്റാണ്ടുകളായി തുടരുന്ന മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചതിന് തൊട്ടു പിന്നാലെ മാണിയുമായി ഇനി ചര്‍ച്ച വേണ്ടായെന്ന നിലപാടുമായി കോണ്‍ഗ്രസ് രംഗതെത്തി. ഇനി എല്ലാ പാര്‍ട്ടികളോടും സമദൂരമെന്ന് മാണി വ്യക്തമാക്കിയത്തിന് തൊട്ടു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

കോണ്‍ഗ്രസിനെ വിരട്ടാന്‍ നോക്കണ്ട എന്ന് കേരള കോണ്ഗ്രസ് (എം) നിലപാടിനോട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രതികരിച്ചപ്പോള്‍  മാണി യുഡിഎഫ് വിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പുറത്തുവരട്ടെയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.


ഇനി അങ്ങോട്ട്‌ പോയി ചര്‍ച്ച നടത്തേണ്ടായെന്നും മാണി  പരിധി വിട്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മാണി ചര്‍ച്ചകള്‍ക്കുള്ള വാതില്‍ സ്വയം കൊട്ടി അടച്ചുവെന്നും അവര്‍ പറയുന്നു.

നേരത്തെ, അദ്ധ്വാനിക്കുന്നവരുടെ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും വിമോചനത്തിന് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും മാണി പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് ആരെയും വിരട്ടാന്‍ ഉദ്ദേശമില്ല. ഞങ്ങളെയും ആരും വിരട്ടണ്ടാ. ഇപ്പോഴുള്ളതും ഇനിയുള്ളതും അതാണ്. കോണ്‍ഗ്രസ് ശരിചെയ്താല്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്ന് പറഞ്ഞ മാണി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശരി ചെയ്താല്‍ അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും സൂചിപ്പിച്ചു.


Read More >>