"കിട്ടിയ സീറ്റ് ഞങ്ങള്‍ മറിച്ച് വിറ്റിട്ടില്ല"; സിപിഐക്ക് മാണിയുടെ മറുപടി

കേരള കോൺഗ്രസ് ഒറ്റയ്ക്കു നിൽക്കാൻ കെൽപുള്ള പാർട്ടിയാണെന്നും കിട്ടിയ പാർലമെന്റ് സീറ്റു വിറ്റവരുടെ സ്വഭാവം തങ്ങള്‍ക്കില്ലെന്നും മാണി തുറന്നടിച്ചു.

"കിട്ടിയ സീറ്റ് ഞങ്ങള്‍ മറിച്ച് വിറ്റിട്ടില്ല"; സിപിഐക്ക് മാണിയുടെ മറുപടി

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സിപിഐക്ക് അതേ നാണയത്തില്‍ മറുപടി കൊടുത്ത്  കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും പാല എംഎല്‍എയുമായ കെഎം മാണി രംഗത്ത്.

കേരള കോൺഗ്രസ് ഒറ്റയ്ക്കു നിൽക്കാൻ കെൽപുള്ള പാർട്ടിയാണെന്നും കിട്ടിയ പാർലമെന്റ് സീറ്റു വിറ്റവരുടെ സ്വഭാവം തങ്ങള്‍ക്കില്ലെന്നും മാണി തുറന്നടിച്ചു. 

കേരള കോൺഗ്രസ് എന്നു കേൾക്കുമ്പോൾ സിപിഐ വിറളിപിടിക്കുന്നന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അവര്‍ എഴുതാപ്പുറം വായിക്കുകയാണെന്നും പറഞ്ഞ മാണി തങ്ങൾക്കു കിട്ടിയ സീറ്റ് വിൽപ്പന ചരക്കാക്കിയ അവര്‍ കേരള കോണ്‍ഗ്രസിന് സാരോപദേശം തരേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി. പാലായിലെ വീട്ടിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നേരത്തെ കേരളാ കോണ്‍ഗ്രസിന് പ്രശ്നാധിഷ്‌ഠിത പിന്തുണ ആകാമെന്ന സിപിഐഎമ്മിന്റെയും ദേശാഭിമാനിയുടേയും നിലപാട് സിപിഐ എക്സിക്യൂട്ടീവ് തള്ളിയിരുന്നു.

Read More >>