സിറിയന്‍ നഗരമായ മാന്‍ബിജിനെ ഐഎസില്‍ നിന്ന് മോചിപ്പിച്ചു; താടി മുറിച്ചും ശിരോവസ്ത്രം കത്തിച്ചും ആഹ്ലാദ പ്രകടനം

യുഎസ് പിന്തുണയുള്ള അറബ്, കുര്‍ദിഷ് സഖ്യമായ സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സസ്(എസ്ഡിഎഫ്) മാന്‍ബിജിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. 2014 ലാണ് പ്രദേശം ഐഎസ് പിടിച്ചെടുക്കുന്നത്.

സിറിയന്‍ നഗരമായ മാന്‍ബിജിനെ ഐഎസില്‍ നിന്ന് മോചിപ്പിച്ചു; താടി മുറിച്ചും ശിരോവസ്ത്രം കത്തിച്ചും ആഹ്ലാദ പ്രകടനം

വടക്കന്‍ സിറിയന്‍ നഗരമായ മാന്‍ബിജിനെ ഐഎസില്‍ നിന്ന് മോചിപ്പിച്ചതിന് പിന്നാലെ ആഹ്ലാദ പ്രകടനവുമായി പ്രദേശവാസികള്‍. മാന്‍ബിജ് തെരുവുകളില്‍ കുര്‍ദ് പോരാളികളും പ്രദേശവാസികളും ആഹ്ലാദപ്രകടനത്തിലാണ്.

ഐഎസിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് നീട്ടി വളര്‍ത്തിയ താടി മുറിച്ചും ശിരോവസ്ത്രം കത്തിച്ചും പരസ്യമായി പുകവലിച്ചുമാണ് ജനങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. ഐഎസ് ഭരണത്തെ തുടര്‍ന്ന് തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജനങ്ങള്‍.

യുഎസ് പിന്തുണയുള്ള അറബ്, കുര്‍ദിഷ് സഖ്യമായ സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സസ്(എസ്ഡിഎഫ്) മാന്‍ബിജിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. 2014 ലാണ് പ്രദേശം ഐഎസ് പിടിച്ചെടുക്കുന്നത്.

ഐഎസില്‍ രാജ്യത്തെ പൂര്‍ണമായും സ്വതന്ത്രമാക്കുമെന്ന് പ്രദേശവാസികള്‍ ആഹ്ലാദപൂര്‍വം പ്രഖ്യാപിച്ചു. 73 ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് മാന്‍ബിജ് മോചിപ്പിച്ചത്.

മാന്‍ബിജില്‍ നിന്നും പിന്‍വാങ്ങുന്നതിനെ തുടര്‍ന്ന് ബന്ധികളാക്കിയ ഐഎസ് നൂറ് കണക്കിന് പ്രദേശവാസികളെ മോചിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള ബന്ധികളെയാണ് മോചിപ്പിച്ചത്.

Story by
Read More >>