മകളെ ശല്യപ്പെടുത്തുന്നുവെന്ന പരാതി, പൊലീസ് പണം വാങ്ങി മുക്കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ പിതാവ് ആത്മഹത്യ ചെയ്തു

അഞ്ചു ദിവസം മുന്‍പാണ് കൃഷ്ണകുമാറിന്റെ ഭാര്യയും മകളും കോട്ടപ്പളളി അംഗന്‍വാടിക്കു സമീപം താമസിക്കുന്ന ഉണ്ണി എന്നയാള്‍ നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് കാണിച്ചു പോലീസിന് പരാതി നല്‍കിയത്

മകളെ ശല്യപ്പെടുത്തുന്നുവെന്ന പരാതി, പൊലീസ് പണം വാങ്ങി മുക്കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ പിതാവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ: മകളെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന പരാതി, പൊലീസ് കാശുവാങ്ങി മുക്കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിവച്ച ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ കോട്ടപ്പളളി സ്വദേശി കൃഷ്ണ കുമാറാണ് ആലപ്പുഴ തൃക്കുന്നപ്പുഴ അഡീഷണല്‍ എസ്‌ഐ കുഞ്ഞിമോന്‍ എന്നു വിളിക്കുന്ന പി വിജയകുമാറിനെതിരെ  കത്തെഴുതിവച്ച ശേഷം ആത്മഹത്യ ചെയ്തത്.

കുഞ്ഞുമോനെ പോലെയുളളവര്‍ സര്‍വീസിലിരുന്നാല്‍ പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവനും മാനത്തിനും യാതൊരു വിലയുമുണ്ടാകില്ലെന്നും താന്‍ നല്‍കിയ പരാതിയില്‍ തൃക്കുന്നപ്പുഴ അഡീഷണല്‍ എസ്‌ഐ കുഞ്ഞുമോന്‍ യാതൊരു നടപടിയുമെടുത്തില്ലെന്നും 

മുഖ്യമന്ത്രിക്കുളള കത്തില്‍ കൃഷ്ണകുമാര്‍ എഴുതിയിട്ടുണ്ട്.

അഞ്ചു ദിവസം മുന്‍പാണ് കൃഷ്ണകുമാറിന്റെ ഭാര്യയും മകളും കോട്ടപ്പളളി അംഗന്‍വാടിക്കു സമീപം താമസിക്കുന്ന ഉണ്ണി എന്നയാള്‍ നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് കാണിച്ചു പോലീസിന് പരാതി നല്‍കിയത്. പരാതി നല്‍കിയ ശേഷം ഉണ്ണിയെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കാന്‍ പോലും കൂട്ടാകാതെ, തന്‍റെ മകനെ മര്‍ദ്ദിക്കുമെന്നും നട്ടെല്ല് ചവിട്ടിയൊടിക്കുമെന്നും കുഞ്ഞുമോന്‍ ഭീഷണിപ്പെടുത്തിയതായും കൃഷ്ണകുമാര്‍ കത്തില്‍ ആരോപിക്കുന്നുണ്ട്. ഇതുപോലെ നരാധന്മമാരായ പൊലീസുകാര്‍ തന്റെ മരണം കൊണ്ടെങ്കിലും പാഠം പഠിക്കട്ടെയെന്നു കൃഷ്ണകുമാര്‍ കത്തില്‍ കുറിച്ചു.

സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ആലപ്പുഴ എസ്പിയോ തൃക്കുന്നപ്പുഴ അഡിഷണല്‍ എഎസ്‌ഐയോ തയ്യാറായില്ല. കൃഷ്ണകുമാറിന്റെ ആത്മഹത്യയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാല്‍ പി വിജയകുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു.

Read More >>