മോഹന്‍ലാലിന്റെ കുറിപ്പിന് മമ്മൂട്ടിയുടെ മറുപടി

മലയാള സിനിമാ ലോകത്തെ സൂപ്പര്‍ താരങ്ങള്‍. നടന വിസ്മയമായ മോഹന്‍ലാലും മെഗാസ്റ്റാറായ മമ്മൂട്ടിയും

മോഹന്‍ലാലിന്റെ കുറിപ്പിന് മമ്മൂട്ടിയുടെ മറുപടി

മലയാള സിനിമാ ലോകത്തെ സൂപ്പര്‍ താരങ്ങള്‍. നടന വിസ്മയമായ മോഹന്‍ലാലും മെഗാസ്റ്റാറായ മമ്മൂട്ടിയും. സിനിമാ ലോകത്ത് മാത്രമല്ല സോഷ്യല്‍മീഡിയയിലും ഇരുവരും സജീവമാണ്.

കഴിഞ്ഞ ദിവസം ചലച്ചിത്രജീവിതത്തില്‍ എപ്പോഴും ഒപ്പമുണ്ടായിരുന്നതിന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞു മോഹന്‍ലാല്‍ ഇട്ട പോസ്റ്റിന് മമ്മൂട്ടിയുടെ മറുപടി വന്നു. അതെ പോസ്റ്റിന് താഴെ കമ്മന്റ് ആയിട്ടാണ് മമ്മൂട്ടി മറുപടി 'പോസ്റ്റ്‌' ചെയ്തത്.

സിനിമയില്‍ 36 വര്‍ഷം പൂര്‍ത്തിയാക്കിയ മോഹന്‍ലാലിനെ ആദരിച്ചുകൊണ്ട് കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങില്‍ ഉപഹാരം കൈമാറിയത് മമ്മൂട്ടിയായിരുന്നു. ഇതിനു നന്ദി പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്.


മോഹന്‍ലാലിന്റെ വാക്കുകള്‍ ഏറെ മധുരതരമാണെന്നും, മോഹന്‍ലാലിന് തന്നോടുള്ളതുപോലെ തന്നെ തിരിച്ചും അതേ സ്‌നേഹവും കടപ്പാടുമുണ്ടെന്ന് മമ്മൂട്ടി മറുപടി നല്‍കി.

മമ്മൂട്ടിയുടെ മറുപടിമോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌