മലയാളികളുടെ തിരോധാനം: യാസ്മിനെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

നാല് ദിവസം മുന്‍പ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് യാസ്മിന്‍ പിടിയിലായത്. കാബൂളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ ബാബുവും സംഘവും യാസ്മിനെ പിടികൂടുകയായിരുന്നു.

മലയാളികളുടെ തിരോധാനം: യാസ്മിനെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍ഗോഡ്: മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസില്‍ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ബീഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദിനെ ജില്ലാ സെഷന്‍സ് കോടതി മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

നാല് ദിവസം മുന്‍പ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് യാസ്മിന്‍ പിടിയിലായത്. കാബൂളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ ബാബുവും സംഘവും യാസ്മിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് കാസര്‍ഗോഡ് കോടതി റിമാന്റ് ചെയ്ത പ്രതിയെ പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡിയില്‍ വിട്ടത്.


കാസര്‍ഗോഡ് നിന്നും കാണാതായിട്ടുള്ള പതിനേഴ് പേരില്‍ പ്രധാനി ഉടുമ്പുംതലയിലെ സബ്ദുല്‍ റാഷിദിന്റെ പ്രധാന സഹായിയാണ് യാസ്മിന്‍. നേരത്തേ വിവാഹിതയായ യാസ്മിന്‍ പിന്നീട് വിവാഹബന്ധം വേര്‍പെടുത്തിയതായും അബ്ദുല്‍ റഷീദുമായി ബന്ധം സ്ഥാപിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

കേരളത്തില്‍ നിന്ന് കാണാതയവര്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ യാസ്മിന് കൃത്യമായി അറിയാമെന്ന നിഗമനത്തിലാണ് പോലീസ്. ഐഎസില്‍ ചേര്‍ന്നെന്ന് പോലീസ് കരുതുന്ന റഷീദിന്റെ അടുത്തേക്ക് കുഞ്ഞുമായി പോകാനുള്ള യാത്രാമധ്യേയാണ് യാസ്മിന്‍ പിടിയില്‍ ആവുന്നത്. നാലുവയസ്സുള്ള ആണ്‍കുട്ടി ഇപ്പോഴും ഇവര്‍ക്കൊപ്പം തന്നെയാണുള്ളത്.

Read More >>