മാഫിയ ചിത്രത്തില്‍ പൃഥ്വിരാജ്

'ഇവിടെ' എന്ന ചിത്രത്തിന് ശേഷം പൂര്‍ണ്ണമായും യു എസ്സില്‍ ചിത്രീകരിക്കുന്ന ഒരു ക്രൈം ത്രില്ലറില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്.

മാഫിയ ചിത്രത്തില്‍ പൃഥ്വിരാജ്

'ഇവിടെ' എന്ന ചിത്രത്തിന് ശേഷം പൂര്‍ണ്ണമായും യു എസ്സില്‍ ചിത്രീകരിക്കുന്ന ഒരു ക്രൈം ത്രില്ലറില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്. മിഷിഗണിലെ ഡെട്രോയിറ്റ്, ഒഹായോയിലെ ടൊറന്റോ എന്നീ അയല്‍ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

ഈ നഗരങ്ങളില്‍ സജീവമായ തമിഴ് മാഫിയാ ഗ്യാങ്ങുകളുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. തമിഴ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കും. നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ നായികമാര്‍ ബോളിവുഡില്‍ നിന്നാവും എന്നാണ് റിപ്പോര്‍ട്ട്


'ഡെട്രോയിറ്റ് ക്രോസിങ്' (Detroit Crossing) എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ നിര്‍മ്മല്‍ സഹദേവ് ആണ്. ശ്യാമപ്രസാദിനോടൊപ്പം 'ഇവിടെ', അബി വര്‍ഗീസിനോടൊപ്പം 'മണ്‍സൂണ്‍ മാംഗോസ്' എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള അമേരിക്കന്‍ മലയാളിയാണ് നിര്‍മ്മല്‍. നിര്‍മ്മലിന്റെ 'സ്ലീപ്' എന്ന ഷോര്‍ട്ട് ഫിലിം കാന്‍ ചലച്ചിത്ര മേളയിലടക്കം നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ.ഹസ്സൻ ആണ്.