സൗദി അറേബ്യയില്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ആശ്വാസവുമായി എംഎ യൂസഫലി

ഇതിന്റെ ഭാഗമായി രണ്ടു ലക്ഷം റിയാലിന്റെ ഭക്ഷ വസ്തുക്കളും മറ്റും വിതരണം ചെയ്യാന്‍ യൂസഫലിയുടെ നേതൃത്വത്തിലുള്ള സംഘം ഉദ്ദേശിക്കുന്നത്. തൊഴിലാളികളുടെ അടിയന്തര ആവിശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള സഹായം ഇന്ത്യന്‍ അംബാസിഡര്‍ ഡോ .അഹമ്മദ് ജാവേദ് മുഖേനയാണ് എത്തിക്കുകയെന്ന് യൂസഫലി അറിയിച്ചു.

സൗദി അറേബ്യയില്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ആശ്വാസവുമായി പ്രമുഖ ബിസിനസുകാരനും ലുലു ഗ്രുപ്പ് എം ഡി യുമായ എംഎ യൂസഫലി രംഗത്തെത്തി. കഴിഞ്ഞ ഏഴ് മാസമായി ശമ്പളവും ഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതെ കഷ്ടപെടുന്ന സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്കാണ് യൂസഫലിയുടെ സഹായ ഹസ്തം നീണ്ടത്.

ഇതിന്റെ ഭാഗമായി രണ്ടു ലക്ഷം റിയാലിന്റെ ഭക്ഷ വസ്തുക്കളും മറ്റും വിതരണം ചെയ്യാന്‍ യൂസഫലിയുടെ നേതൃത്വത്തിലുള്ള സംഘം ഉദ്ദേശിക്കുന്നത്. തൊഴിലാളികളുടെ അടിയന്തര ആവിശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള സഹായം ഇന്ത്യന്‍ അംബാസിഡര്‍ ഡോ .അഹമ്മദ് ജാവേദ് മുഖേനയാണ് എത്തിക്കുകയെന്ന് യൂസഫലി അറിയിച്ചു.

കൂടാതെ തൊഴിലാളികള്‍ കഴിയുന്ന ക്യാമ്പില്‍ ആവിശ്യമായ നിത്യോപയോഗസാധനങ്ങളുംലുലു ഗ്രുപ്പ് എത്തിക്കുമെന്നും യൂസഫലി പറഞ്ഞു.

Read More >>