എം വിജയകുമാര്‍ കെടിഡിസി ചെയര്‍മാന്‍

വിജയകുമാറിനെ കെടിഡിസി ചെയര്‍മാനാക്കാന്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

എം വിജയകുമാര്‍ കെടിഡിസി ചെയര്‍മാന്‍

തിരുവനന്തപുരം: മുന്‍ മന്ത്രി എം വിജയകുമാര്‍ കെടിഡിസി ചെയര്‍മാനാകും. വിജയകുമാറിനെ കെടിഡിസി ചെയര്‍മാനാക്കാന്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

കേരള കോൺഗ്രസ് ലയന വിരുദ്ധ വിഭാഗം നേതാവ് സ്കറിയാ തോമസിന് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്‍റർപ്രൈസ് ആണ് വിട്ടു നൽകുക. കേരള കോൺഗ്രസ് ലയന വിരുദ്ധ വിഭാഗത്തിന് ഒരു സ്ഥാനം നൽകാമെന്ന് ധാരണയുണ്ടായിരുന്നു. സിപിഐ(എം) സംസ്ഥാനസമിതി അംഗം കോലിക്കോട് കൃഷ്ണന്‍നായര്‍ സംസ്ഥാന സഹകരണ ബാങ്ക് അധ്യക്ഷനാകും.

നാളെ നടക്കുന്ന സിപിഎം യോഗത്തിനു ശേഷമെ കൂടുതൽ വിവരങ്ങൾ പുറത്തു വരികയുള്ളു.

Read More >>