ബിനോയ് വിശ്വത്തിന് അൽപ്പത്തരമെന്ന് സ്വരാജ്; സിപിഐയ്ക്കെതിരെ രൂക്ഷപരിഹാസവുമായി മറുപടി ഫേസ് ബുക്ക് പേജിൽ

ഉദയംപേരൂരിലെ പ്രസംഗത്തിൽ താൻ പറഞ്ഞത് തന്റെ അനുഭവമാണെന്നും അതു പറയരുത് എന്ന് ആക്രോശിക്കാൻ ആർക്കും അവകാശമില്ലെന്നു സിപിഐയെ ഓർമ്മപ്പെടുത്തുന്നു. സിപിഐ നേതാക്കൾ നടത്തിയ എല്ലാ വിമർശനങ്ങൾക്കും ദീർഘമായ കുറിപ്പിൽ അക്കമിട്ടു മറുപടി പറഞ്ഞിട്ടുണ്ട്.

ബിനോയ് വിശ്വത്തിന് അൽപ്പത്തരമെന്ന് സ്വരാജ്; സിപിഐയ്ക്കെതിരെ രൂക്ഷപരിഹാസവുമായി മറുപടി ഫേസ് ബുക്ക് പേജിൽജീവിതത്തിലാദ്യമായി ഒരു സി പി ഐ കാരനെ ''നേരിൽ കണ്ട " അനുഭവം പറഞ്ഞതിനെ  സി പി ഐ യെ കുറിച്ച് "കേട്ടത് " എന്നാക്കി മാറ്റി തന്നെ അക്രമിക്കുന്ന അൽപത്തരത്തെ എന്തു വിളിക്കണമെന്ന് ബിനോയ് വിശ്വത്തോട് എം സ്വരാജ്.  പഠിച്ച സ്കൂളിലും കോളേജിലും ജീവിച്ച ഗ്രാമത്തിലും സി പി ഐ ഇല്ലാത്തതിന് താനെന്തിന്  ലജ്ജിക്കണമെന്നും  ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ സ്വരാജ് ചോദിക്കുന്നു. സിപിഐക്കാർ നടത്തിയത് വിവരമുളളവർ നടത്താത്ത പ്രതികരണമെന്നും ഇടതുപക്ഷ ഐക്യം തകരരുത് എന്നു കരുതിയാണ് താൻ നിശബ്ദത പാലിച്ചതെന്നും ദീർഘമായ കുറിപ്പിൽ സ്വരാജ് പരിഹസിക്കുന്നു.

ഉദയംപേരൂരിലെ പ്രസംഗത്തിൽ താൻ പറഞ്ഞത് തന്റെ അനുഭവമാണെന്നും അതു പറയരുത് എന്ന് ആക്രോശിക്കാൻ ആർക്കും അവകാശമില്ലെന്നു സിപിഐയെ ഓർമ്മപ്പെടുത്തുന്നു. സിപിഐ നേതാക്കൾ നടത്തിയ എല്ലാ വിമർശനങ്ങൾക്കും ദീർഘമായ കുറിപ്പിൽ അക്കമിട്ടു മറുപടി പറഞ്ഞിട്ടുണ്ട്.

ഇത്തരം കാര്യങ്ങൾ നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും സ്കോപ്പുള്ളതല്ലെന്നും സംഘപരിവാർ അതിക്രമങ്ങൾക്കും നവലിബറൽ നയങ്ങൾക്കുമെല്ലാം എതിരെ യോജിച്ച മുന്നേറ്റം ആവശ്യമായി വരുന്ന സമയത്ത് അതിന് സഹായകരമായ നിലപാട് സ്വീകരിക്കാൻ ഇടതു പക്ഷത്ത് നിൽക്കുന്നവർക്കെല്ലാം ഉത്തരവാദിത്വമുണ്ടെന്ന് താൻ കരുതുന്നുവെന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് വിമർശനങ്ങൾക്ക് മറുപടി പറയുന്നത്. ഇക്കാരണത്താൽ തുടർ പ്രകോപനങ്ങളെല്ലാം അവഗണിക്കുകയായിരുന്നവെന്നും സി പി ഐ നേതാക്കൻമാരിൽ നിന്നും തുടർച്ചയായി ആക്ഷേപങ്ങളും വില കുറഞ്ഞ പരാമർശങ്ങളും വന്നു കൊണ്ടിരുന്നപ്പോഴും . മൗനം പാലിച്ചത് പുലഭ്യം പറച്ചിലുകാർക്ക് ഊർജ്ജമായി മാറിയെന്ന സംശയവും കുറിപ്പിൽ പ്രകടിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം:

ഞാൻ പറഞ്ഞതെന്ത് ..? സി പി ഐ കേട്ടതെന്ത്..?

എം.സ്വ...

Posted by M Swaraj on 29 August 2016


ഫേസ്ബുക്കിൽ കയറാത്തവർക്കായി കുറിപ്പ് പൂർണ്ണരൂപത്തിൽ ഇവിടെ വായിക്കാം:

ഞാൻ പറഞ്ഞതെന്ത്, സിപിഐ കേട്ടതെന്ത്?

Read More >>