ലെനോവോയുടെ വൈബ് കെ 5 നോട്ട് എത്തി

ലെനോവോ കമ്പനിയുടെ ഏറ്റവും പുതിയ ഫോണായ വൈബ് കെ 5 നോട്ട് ഇന്ത്യന്‍ വിപണിയില്‍ എത്തി.

ലെനോവോയുടെ വൈബ് കെ 5 നോട്ട് എത്തി

ലെനോവോ കമ്പനിയുടെ ഏറ്റവും പുതിയ ഫോണായ വൈബ് കെ 5 നോട്ട് ഇന്ത്യന്‍ വിപണിയില്‍ എത്തി.  ഇ-കൊമേഴ്‌സ് വെബ്‌ സൈറ്റായ ഫ്ളിപ്പ്കാര്‍ട്ടിലൂടെ കഴിഞ്ഞ ദിവസം ഫോണിന്‍റെ വില്‍പ്പന ആരംഭിച്ചു.

നാല് ജിബി റാം, ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍, 5.5 ഇഞ്ച് ഡിസ്‌പ്ലേ, എട്ട് മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ എന്നിവയുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 5.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്  പ്രവര്‍ത്തിക്കുന്നത്. 32 ജിബി  ഇന്റര്‍ണല്‍ മെമ്മറിയുള്ള ഫോണില്‍ 3500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. വില 12,000 രൂപ.

Read More >>