മുഹമ്മദ് അസ്ലം കൊലപാതകം: ലീഗ് നേതൃത്വം സിപിഐഎമ്മിനെതിരെ ശബ്ദിക്കാന്‍ മടിക്കുന്നുവെന്ന് അണികൾ

പ്രവാസികളായ ലീഗ് അനുയായികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും നേതൃത്വത്തിനെതിരെ രൂക്ഷമായ പരാമര്‍ശമാണ് നടക്കുന്നത്. സിപിഐഎം നേതൃത്വത്തിനെതിരെ ശക്തമായ പ്രസ്താവനയിറക്കാനോ കൊലപാതകത്തെ അപലപിക്കാനോ നേതാക്കള്‍ തയ്യാറാവുന്നില്ല എന്നാണ് മുഖ്യ ആരോപണം. പ്രവാസി അണികള്‍ക്ക് വ്യക്തമായ സ്ഥാനം ഉള്ള പാര്‍ട്ടി ഘടനയാണ് ലീഗിന്റേത്. അതിനാല്‍ വരും ദിനങ്ങളില്‍ പ്രശ്‌നം ലീഗിനകത്ത് വ്യാപക ചര്‍ച്ചക്ക് ഇടയാക്കിയേക്കും എന്നാണ് സൂചനകള്‍.

മുഹമ്മദ് അസ്ലം കൊലപാതകം: ലീഗ് നേതൃത്വം സിപിഐഎമ്മിനെതിരെ ശബ്ദിക്കാന്‍ മടിക്കുന്നുവെന്ന് അണികൾ

കോഴിക്കോട്: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന്റെ കൊലപാതകത്തില്‍ ലീഗ് നേതൃത്വം സിപിഐഎമ്മിനെതിരെ ശബ്ദിക്കാന്‍ ഭയപ്പെടുകയാണ് എന്ന ആരോപണവുമായി ലീഗ് അണികള്‍ രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ അത്തരം വാദങ്ങള്‍ ശക്തിപ്രാപിക്കുകയാണ്. പ്രവാസികളായ ലീഗ് അനുയായികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും നേതൃത്വത്തിനെതിരെ രൂക്ഷമായ പരാമര്‍ശമാണ് നടക്കുന്നത്. സിപിഐഎം നേതൃത്വത്തിനെതിരെ ശക്തമായ പ്രസ്താവനയിറക്കാനോ കൊലപാതകത്തെ അപലപിക്കാനോ നേതാക്കള്‍ തയ്യാറാവുന്നില്ല എന്നാണ് മുഖ്യ ആരോപണം. പ്രവാസി അണികള്‍ക്ക് വ്യക്തമായ സ്ഥാനം ഉള്ള പാര്‍ട്ടി ഘടനയാണ് ലീഗിന്റേത്. അതിനാല്‍ വരും ദിനങ്ങളില്‍ പ്രശ്‌നം ലീഗിനകത്ത് വ്യാപക ചര്‍ച്ചക്ക് ഇടയാക്കിയേക്കും എന്നാണ് സൂചനകള്‍.


ഇതിനിടെ  മുഹമ്മദ്അസ്ലമിനെ കൊലചെയ്യാന്‍ കൊലയാളികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. വടകര സഹകരണ ആസ്പത്രിക്ക് സമീപം ഉപേക്ഷിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ മുന്‍വശം തകര്‍ന്ന നിലയിലാണ്. KL  13 Z 9091 എന്ന നമ്പറിലുള്ള ഇന്നോവ കാറാണ് കണ്ടെത്തിയത്. നേരത്തെ തന്നെ കണ്ണൂര്‍ രെജിസ്‌ട്രേഷന്‍ വാഹനമാണ് കൊലപാതകത്തിന് ഉപയോഗിച്ചത് എന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. വാഹനത്തിനു സമീപത്തു നിന്നും മദ്യകുപ്പികളും തുണികളും കണ്ടെത്തി. പലകൈകളിലൂടെ മറിഞ്ഞാണ് വാഹനം കൊലയാളി സംഘത്തിന്റെ കയ്യില്‍ എത്തിയത് എന്നാണ് പോലീസ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു.

Read More >>