സൗദിയില്‍ കേന്ദ്രമന്ത്രിയുള്ളപ്പോള്‍ സംസ്ഥാന മന്ത്രിയുടെ ആവശ്യമില്ല; മന്ത്രി കെ ടി ജലീലിന് വിസ നിഷേധിക്കപ്പെട്ട സംഭവം അദ്ദേഹം ചോദിച്ചു വാങ്ങിയ അപമാനമെന്ന് കുമ്മനം

വെള്ളിയാഴ്ച്ചയാണ് ജലീല്‍ സൗദിയിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്. സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ ടി ജലീല്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതോടെ ജലീലിന് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ലഭിച്ചില്ല.

സൗദിയില്‍ കേന്ദ്രമന്ത്രിയുള്ളപ്പോള്‍ സംസ്ഥാന മന്ത്രിയുടെ ആവശ്യമില്ല; മന്ത്രി കെ ടി ജലീലിന് വിസ നിഷേധിക്കപ്പെട്ട സംഭവം അദ്ദേഹം ചോദിച്ചു വാങ്ങിയ അപമാനമെന്ന് കുമ്മനം

തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ ടി ജലീലിന് വിസ നിഷേധിക്കപ്പെട്ട സംഭവം അദ്ദേഹം ചോദിച്ചു വാങ്ങിയ അപമാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്രമന്ത്രി തന്നെ നിലവില്‍ അവിടെ ഉള്ളപ്പോള്‍ അവിടെ സംസ്ഥാന മന്ത്രിയുടെ ആവശ്യമില്ലെന്നും നയതന്ത്ര പാസ്പോര്‍ട്ട് കിട്ടില്ലെന്നറിഞ്ഞിട്ടും അപേക്ഷിച്ചത് രാഷ്ട്രീയ താല്‍പ്പര്യമാണെന്നും കുമ്മനം ആരോപിച്ചു.

വെള്ളിയാഴ്ച്ചയാണ് ജലീല്‍ സൗദിയിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്. സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ ടി ജലീല്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതോടെ ജലീലിന് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ലഭിച്ചില്ല. ഇതോടെ ജലീലിന്റെ സൗദി യാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ഇതോടെ ജലീലിന്റെ യാത്രാ പ്രതിസന്ധി തരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയം ചര്‍ച്ച ചെയ്തെന്നും സര്‍ക്കാര്‍ തീരുമാനമനുസരിച്ച് തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും കെ ടി ജലീല്‍ അറിയിച്ചു.

Read More >>