ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ കോടിയേരി അഭിപ്രായം പറയേണ്ടെന്നു കുമ്മനം

ശബരിമല പോലുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടത് മതത്തിലും ആചാരങ്ങളിലും വിശ്വാസമുള്ളവരാണ്. ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതും അവരാണ്. ഇക്കാര്യത്തില്‍ കോടിയേരിയെപ്പോലുള്ളവര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല- കുമ്മനം പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ കോടിയേരി അഭിപ്രായം പറയേണ്ടെന്നു കുമ്മനം

കോടിയേരി ബാലകൃഷ്ണന്റെ ശബരിമല പ്രസ്താവനയ്ക്ക് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നു പറയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു എന്തവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

ശബരിമല പോലുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടത് മതത്തിലും ആചാരങ്ങളിലും വിശ്വാസമുള്ളവരാണ്. ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതും അവരാണ്. ഇക്കാര്യത്തില്‍ കോടിയേരിയെപ്പോലുള്ളവര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല- കുമ്മനം പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ 'ശബരിമലയും സ്ത്രീപ്രവേശവും' എന്ന ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. സ്ത്രീകളിലെ ജൈവപ്രക്രിയയെ പോരായ്മയായി കാണുന്നത് ശരിയല്ല. സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമെന്ന നിലപാടാണ് പ്രയാറിനും സംസ്ഥാനത്തെ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കുമെന്നും കോടിയേരി പറഞ്ഞു.

Read More >>