ബാര്‍ കോഴക്കേസില്‍ കെ.എം.മാണി കുറ്റക്കാരനാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നതായി കുമ്മനം രാജശേഖരന്‍

മാണി എന്ന വ്യക്തിയെയല്ല ബിജെപി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരള കോണ്‍ഗ്രസ്-എം എന്ന പാര്‍ട്ടിയുടെ നിലപാടുകളാണ് ഈ സാഹചര്യത്തില്‍ ബിജെപി ഉറ്റുനോക്കുന്നത്.

ബാര്‍ കോഴക്കേസില്‍ കെ.എം.മാണി കുറ്റക്കാരനാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നതായി കുമ്മനം രാജശേഖരന്‍

ബാര്‍ കോഴക്കേസില്‍ കെ.എം.മാണി കുറ്റക്കാരനാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാണി എന്ന വ്യക്തിയെയല്ല ബിജെപി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരള കോണ്‍ഗ്രസ്-എം എന്ന പാര്‍ട്ടിയുടെ നിലപാടുകളാണ് ഈ സാഹചര്യത്തില്‍ ബിജെപി ഉറ്റുനോക്കുന്നത്. മാണിക്കെതിരേ സമരപോരാട്ടങ്ങള്‍ നടത്തിയതിന് നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ ഇപ്പോഴും കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയ ശേഷമേ ഇനി ബിജെപി ചര്‍ച്ചയ്ക്കുള്ളൂ എന്നും ആരെയും ചര്‍ച്ചയ്ക്ക് നിയോഗിച്ചിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.

Read More >>