കേരള കോണ്‍ഗ്രസിനു വേണ്ടി എന്‍ഡിഎയുടെ വാതിലുകള്‍ തുറന്നുകിടക്കുകയാണ്; പക്ഷേ ചര്‍ച്ചയ്ക്ക് സമയമായില്ല: കുമ്മനം

എന്‍ഡിഎയുടെ വാതില്‍ തുറന്നു കിടക്കുകയാണെന്നും കക്ഷികളാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ അപ്പോള്‍ ആരുമായും ചര്‍ച്ച നടത്താമെന്നും കേരളത്തില്‍ എന്‍ഡിഎയുടെ അടിത്തറ വിപുലീകരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം ഉടലെടുത്തുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേരള കോണ്‍ഗ്രസിനു വേണ്ടി എന്‍ഡിഎയുടെ വാതിലുകള്‍ തുറന്നുകിടക്കുകയാണ്; പക്ഷേ ചര്‍ച്ചയ്ക്ക് സമയമായില്ല: കുമ്മനം

യുഡിഎഫില്‍ നിന്നും പറുത്തുവന്ന കേരള കോണ്‍ഗ്രസ് -മാണി ഗ്രൂപ്പുമായി ചര്‍ച്ച നടത്താനുള്ള രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശേഖരന്‍. ഇരു മുന്നണികളിലേക്കുമില്ലെന്ന മാണി വിഭാഗത്തിന്റെ തീരുമാനം ബി.ജെ.പി നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തിനു ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് എന്‍ഡിഎയിലെ തുടര്‍ചലനങ്ങള്‍ ഏതു വിധത്തിലാകുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎയുടെ വാതില്‍ തുറന്നു കിടക്കുകയാണെന്നും കക്ഷികളാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ അപ്പോള്‍ ആരുമായും ചര്‍ച്ച നടത്താമെന്നും കേരളത്തില്‍ എന്‍ഡിഎയുടെ അടിത്തറ വിപുലീകരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം ഉടലെടുത്തുവെന്നും അദ്ദേഹം സൂചിപ്പിച്ചു.


മലബാറില്‍ മതം മാറ്റത്തിന്റെ കേന്ദ്രമായ മലപ്പുറം സത്യസരണി അടച്ചുപൂട്ടണമെന്നും കുമ്മനം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മതംമാറ്റ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് നിഷ്‌ക്രിയത്വമാണെന്നും ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുന്ന കാര്യവും ആലോചനയിലുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പോലീസിന്റെ ഒത്താശയോടെ സിപിഎം നേതൃത്വം അക്രമം അഴിച്ചുവിടുകയാണ്. ബിജെപിയോടുള്ളത് ആദര്‍ശവും പ്രത്യയശാസ്ത്രപരവുമായ എതിര്‍പ്പാണെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ പരസ്യ സംവാദത്തിന് തയ്യാറാകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Read More >>