ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് കെടി ജലീല്‍

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ മടങ്ങി വരവ് വരും ദിവസങ്ങളില്‍ വര്‍ധിക്കാനേ വഴിയുള്ളൂ. ഗൗരവമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് കെടി ജലീല്‍

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്നും മടങ്ങിവരുന്ന മലയാളികളുടെ പുനരധിവാസത്തിന് അര്‍ഹമായ പരിഗണന നല്‍കുമെന്ന് നോര്‍ക്ക മന്ത്രി കെടി ജലീല്‍.  ഗള്‍ഫ് നാടുകളില്‍ കടുത്ത പ്രതിസന്ധിയാണ് മലയാളികള്‍ അനുഭവിക്കുന്നത്.

ഗുരുതരമായ സാഹചര്യമാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളതെന്നും മലയാളികളുടെ കാര്യത്തില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയിലാണ് പ്രതിസന്ധി രൂക്ഷമായത്. നിര്‍മാണ മേഖലയിലാണ് കൂടുതല്‍ മലയാളികളും ജോലി ചെയ്യുന്നത്. പ്രവാസികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം.

വിദേശകാര്യ മന്ത്രി നേരിട്ട് സൗദിയില്‍ പോയി ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ഏകോപിപ്പിക്കണം. നിലവില്‍ വിദേശകാര്യ സഹമന്ത്രിയെയാണ് സൗദിയിലേക്ക് അയച്ചിരിക്കുന്നത്. ഇത് പ്രശ്‌നത്തിന്റെ ഗൗരവം കുറയ്ക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ മടങ്ങി വരവ് വരും ദിവസങ്ങളില്‍ വര്‍ധിക്കാനേ വഴിയുള്ളൂ. ഗൗരവമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

സൗദിയില്‍ പതിനായിരത്തിലധികം ഇന്ത്യക്കാര്‍ പട്ടിണി കിടക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തൊഴില്‍ ഉടമകള്‍ വേതനം നല്‍കാത്തതിനാലും ഫാക്ടറികള്‍ അടച്ചു പൂട്ടിയതിനാലും വലിയൊരു വിഭാഗം ജനങ്ങളാണ് സൗദിയിലും കുവൈത്തിലും തൊഴില്‍രഹിതരായത്.

Read More >>