അക്രമകാരികളായ നായ്ക്കളെ കൊല്ലുമെന്ന് മന്ത്രി കെ ടി ജലീല്‍

തെരുവുനായ്ക്കളുടെ അക്രമം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിക്ക് ഒരുങ്ങുന്നു.

അക്രമകാരികളായ നായ്ക്കളെ കൊല്ലുമെന്ന് മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ അക്രമം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിക്ക് ഒരുങ്ങുന്നു.

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുക തന്നെ ചെയ്യുമെന്നും ഇതുസംബന്ധിച്ച നടപടികള്‍ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. തെരുവുനായ്ക്കളുടെ കടിയേറ്റ വീട്ടമ്മ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

"മനുഷ്യരുടെ ജീവനാണ് ഏറ്റവും പ്രധാനം. അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും യാതൊരു വിട്ടുവീഴ്ചയും വരുത്തേണ്ടതില്ല," അദ്ദേഹം പറഞ്ഞു.

Read More >>