മനുഷ്യരെ സ്‌നേഹിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ മൃഗങ്ങളെ സ്‌നേഹിക്കും; ആദ്യം മനുഷ്യ സ്‌നേഹമാണ് വേണ്ടതെന്ന് മേനകാഗാന്ധിയോട് കെടി ജലീല്‍

മേനകയ്ക്ക് ആദ്യം വേണ്ടത് മനുഷ്യസ്‌നേഹമാണ്. മനുഷ്യരെ സ്‌നേഹിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ മൃഗങ്ങളെ സ്‌നേഹിക്കുമെന്നും ജലീല്‍ ചോദിച്ചു.

മനുഷ്യരെ സ്‌നേഹിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ മൃഗങ്ങളെ സ്‌നേഹിക്കും; ആദ്യം മനുഷ്യ സ്‌നേഹമാണ് വേണ്ടതെന്ന് മേനകാഗാന്ധിയോട് കെടി ജലീല്‍

തെരുവ് നായ പ്രശ്‌നത്തില്‍ കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടെ വിമര്‍ശനങ്ങളെ തള്ളി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ രംഗത്തെത്തി. മേനകയ്ക്ക് ആദ്യം വേണ്ടത് മനുഷ്യസ്‌നേഹമാണ്. മനുഷ്യരെ സ്‌നേഹിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ മൃഗങ്ങളെ സ്‌നേഹിക്കുമെന്നും ജലീല്‍ ചോദിച്ചു.

അപകടകാരികളായ തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും ജലീല്‍ പറഞ്ഞു. ഈ പ്രശ്‌നത്തില്‍ വ്യവസ്ഥാപിതമായി സംസ്ഥാനത്തിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം അംഗീകരിക്കുന്നു. ഇത് സ്വയംവിമര്‍ശനമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. നായ്ക്കളുടെ വന്ധ്യംകരണത്തിലും വീഴ്ച പറ്റിയിട്ടുണ്‌ടെന്നും മന്ത്രി ജലീല്‍ പറഞ്ഞു.

തെരുവുനായ ശല്യം നേരിടാന്‍ നായ്ക്കളെ വന്ധ്യംകരിക്കുകയാണ് വേണ്ടതെന്ന് കേന്ദ്ര മന്ത്രി മേനകാ ഗാന്ധി പറഞ്ഞിരുന്നു. വന്ധ്യംകരണം നടത്താതെ കൊന്നൊടുക്കിയാല്‍ നായ്ക്കള്‍ അപകടകാരികളായി

Read More >>