കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ നാരദാ സ്റ്റിംഗ് ഓപ്പറേഷൻ; സ്വാശ്രയകോളേജുകളുമായുളള ചർച്ചകളിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും കുറ്റക്കാരെ അറസ്റ്റു ചെയ്യണമെന്നും കേരള ശാസ്ത്രസാഹിത്യ പരി

ഈ സംഭവം ഒരു ആരോപണമായി നിലനില്‍ക്കുന്നത് സര്‍ക്കാരിന് അനുയോജ്യമല്ല. ഉടനടി കേസ് രജിസ്റ്റര്‍ചെയ്ത് കുറ്റക്കാരെ ചോദ്യം ചെയ്ത് സത്യം പറുത്തുകൊണ്ടുവരണം. ഇൗ സംഭവം ഒറ്റപ്പെട്ടതാണോ, അതോ വ്യാപകമായി നടക്കുന്നുണ്ടാേ എന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരികയുള്ളു

കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ നാരദാ സ്റ്റിംഗ് ഓപ്പറേഷൻ; സ്വാശ്രയകോളേജുകളുമായുളള ചർച്ചകളിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും കുറ്റക്കാരെ അറസ്റ്റു ചെയ്യണമെന്നും കേരള ശാസ്ത്രസാഹിത്യ പരി

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എന്‍ആര്‍ഐ സീറ്റിന് നാലരക്കോടി രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റുചെയ്യണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. ഇതുവരെ നടന്നിട്ടുള്ള മെഡിക്കല്‍ അഡ്മിഷന്‍ മുഴുവന്‍ പുനഃപരിശോധിക്കണമെന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി നടത്താനിരുന്ന ചര്‍ച്ചകളിൽ നിന്ന് മുഖ്യമന്ത്രി  പിന്മാറണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെപി അരവിന്ദന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ മെഡിക്കല്‍കോളേജ് അധികൃതര്‍ എന്‍ആര്‍ഐ സീറ്റിനായി  കോഴ ചോദിക്കുന്ന ദൃശ്യങ്ങള്‍ നാരദാ ന്യൂസ് പുറത്തുവിട്ടതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


''നാരദയുടെ സ്റ്റിംഗ് ഓപ്പറേഷന്‍ പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉയര്‍ത്തുന്നത്. പുറത്തുവന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മെഡിക്കല്‍ പ്രവേശനങ്ങള്‍ മുഴുവന്‍ പുനഃപരിശോധിക്കേണ്ട അവസ്ഥയുണ്ട്. ഈ സംഭവം ഒരു ആരാേപണമായി നിലനില്‍ക്കുന്നത് സര്‍ക്കാരിന് അനുയോജ്യമല്ല. ഉടനടി കേസ് രജിസ്റ്റര്‍ചെയ്ത് കുറ്റക്കാരെ ചോദ്യം ചെയ്ത് സത്യം പറുത്തുകൊണ്ടുവരണം. ഇൗ സംഭവം ഒറ്റപ്പെട്ടതാണോ, അതോ വ്യാപകമായി നടക്കുന്നുമണ്ടാ എന്നുള്ളത് അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരികയുള്ളു''- കെപി അരവിന്ദന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

ഈ സംഭവം ഒറ്റപ്പെട്ടതല്ല എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഒരു ഏകജാലക സംവിധാനം മെഡിക്കല്‍ അഡ്മിഷനു വേണ്ടി കൊണ്ടുവന്നപ്പോള്‍ സ്വാശ്രയ കോളേജുകളടക്കം എതിർപ്പുമായി രംഗത്തു വന്നിരുന്നു. നീറ്റ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശന മാനദണ്ഡങ്ങള്‍ നിശ്ചയിച്ചപ്പോള്‍ പ്രാധാന്യമുള്ള കാരണങ്ങള്‍ ഇല്ലെങ്കില്‍ കൂടി അതിനെ കോളേജുകള്‍ എതിര്‍ക്കുകയാണുണ്ടായത്. വളരെ മുമ്പു തന്നെ ഇത്തരത്തിലുള്ള ഡീലുകള്‍ കോളേജുകള്‍ നടത്തിക്കഴിഞ്ഞുവെന്നുള്ളതിന് തെളിവായാണ് ആ എതിര്‍പ്പിനെ കാണേണ്ടതെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നതുവരെ സ്വാശ്രയ കോളേജുകളുമായി ഇപ്പോള്‍ നടത്തുന്ന ചര്‍ച്ച സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂർ മെഡിക്കൽ കോളജിൽ നാരദയുടെ സ്റ്റിംഗ് ഓപ്പറേഷൻ; എൻആർഐ സീറ്റ് വിൽക്കുന്നത് നാലരക്കോടിയ്ക്ക്


പ്രസ്റ്റീജ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുളള സ്വാശ്രയ കോളജാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരു ബന്ധുവിന്റെ അഡ്മിഷനു വേണ്ടി എന്ന വ്യാജേന കോളജ് അധികാരികളെ സമീപിച്ചു ശേഖരിച്ച ദൃശ്യങ്ങളാണ് നാരദാന്യൂസ് പുറത്തുവിട്ടത്. സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകള്‍ സര്‍ക്കാരുമായി മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തുമ്പോഴാണ് മറുവശത്ത് കോടികള്‍ ഫീസു നിശ്ചയിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളജ് സീറ്റു കച്ചവടം നടത്തിയത്. നാലരക്കോടിയാണ് എന്‍ആര്‍ഐ സീറ്റിനു ചെലവ്. ആദ്യ ഗഡുവായ ആദ്യഗഡുവായ ഒരു കോടി പതിനേഴു ലക്ഷം സെപ്തംബര്‍ പത്തിനുള്ളില്‍ റെഡി കാഷായി കൊടുക്കണമെന്നും ബാക്കി തുക  എഴുപതു ലക്ഷത്തിന്റെ ഗഡുക്കളായി അടയ്ക്കണമെന്നുമാണ് അഡ്മിഷന്റെ ചുമതലയുളള വ്യക്തി ആവശ്യപ്പെട്ടത്.

Read More >>