കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മുഖത്ത് ചെരുപ്പൂരിയടിച്ചു; യാത്രക്കാരി അറസ്റ്റില്‍

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നീലേശ്വരം ഉപ്പിലിക്കൈ സ്വദേശി മുകേഷിനാണ് മർദ്ദനമേറ്റത്. ടിക്കറ്റ് മാറി നൽകാൻ കഴിയില്ലെന്ന് പറഞ്ഞ കണ്ടക്ടറെ യാത്രക്കാരി മർദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കളനാട് സ്വദേശി ആയിഷയെ പോലീസ് അറസ്റ്റ് ചെയ്തു.

കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മുഖത്ത് ചെരുപ്പൂരിയടിച്ചു; യാത്രക്കാരി അറസ്റ്റില്‍

കാസര്‍ഗോഡ്: ബസ് യാത്രക്കിടെ കെഎസ്ആര്‍ടിസി കണ്ടക്ടറെ അധിക്ഷേപിക്കുകയും മുഖത്ത് ചെരുപ്പൂരിയടിക്കുകയും ചെയ്ത സംഭവത്തില്‍ യാത്രക്കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നീലേശ്വരം ഉപ്പിലിക്കൈ സ്വദേശി മുകേഷിനെ അടിച്ച കളനാട് സ്വദേശിനി ആയിഷയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആയിഷ മംഗളൂരുവിലേക്ക് പോകുന്ന ബസില്‍ കയറുകയായിരുന്നു. മംഗളൂരുവിലേക്ക് ടിക്കറ്റ് എടുത്ത ആയിഷ കുമ്പള എത്താറായ ഉടനെ താന്‍ ഇറങ്ങുകയാണെന്നും മംഗളൂരുവിലേക്ക് പോകുന്നില്ലെന്നും ടിക്കറ്റ് മാറ്റി നല്‍കണം എന്നും കണ്ടക്ടര്‍ മുകേഷിനോട് പറഞ്ഞു. ടിക്കറ്റ് മാറ്റി നല്‍കാന്‍ ആവില്ലെന്ന് അറിയിച്ച കണ്ടക്ടറെ ആയിഷ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് മറ്റ് യാത്രക്കാരുടെ കൂടെ ആവശ്യ പ്രകാരം ബസ് കുമ്പള പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ആയിഷക്കെതിരെ പരാതി നല്‍കുകയും ആയിരുന്നു. മര്‍ദനമേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മുകേഷ് കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More >>