ഹൈഡ്രോളിക് ഡോർ അടച്ച് പോലീസുകാരനെ അര മണിക്കൂർ 'അകത്താക്കി' കെഎസ്ആർടിസി ഡ്രൈവർ

ദേശീയ പാതയിൽ അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറെ ചോദ്യം ചെയ്ത പുതുക്കാട് എസ്ഐയ്ക്കും പോലിസുകാര്‍ക്കും ബസ് ഡ്രൈവറുടെ അസഭ്യ വര്‍ഷം.

ഹൈഡ്രോളിക് ഡോർ അടച്ച് പോലീസുകാരനെ അര മണിക്കൂർ

തൃശൂർ: ദേശീയ പാതയിൽ അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറെ ചോദ്യം ചെയ്ത പുതുക്കാട് എസ്ഐ വി. സജീഷ് കുമാറിനും പോലിസുകാര്‍ക്കും ബസ് ഡ്രൈവറുടെ അസഭ്യ വര്‍ഷം. തുടര്‍ന്ന് ഡ്രൈവര്‍ പോലീസ് ഉദ്യോഗസ്ഥനെ അര മണിക്കൂറോളം ബസ്സില്‍ പൂട്ടിയിടുകയും ചെയ്തു.  വൈക്കം സ്വദേശി കാപ്പിൽക്കര ബിനുമോനാണ് പോലീസുകാരെ നട്ടം തിരിച്ചത്.

പിറവം കെഎസ്ആർടിസി ഡിപ്പോയിലെ ബസ്സിലാണ് സംഭവം നടന്നത്. നിർത്തി ഇട്ടിരുന്ന ബസിൽ കയറിയ സിവിൽ പോലീസ് ഉദ്യോഗസ്ഥന്‍ ദേവേഷിനെ ഡ്രൈവറുടെ നിയന്ത്രണത്തിൽ തുറക്കുകയും അടക്കുകയും ചെയ്യുന്ന ഹൈഡ്രോളിക്ക് ഡോർ ഉപയോഗിച്ച് 'അകത്താക്കുക'യായിരുന്നു. കൂടുതൽ പോലീസ് എത്തിയാണ് ദേവേഷിനെ പുറത്തിറക്കിയത്. ഇതിനിടെ യാത്രക്കാരും നാട്ടുകാരും തമ്മിലുണ്ടായ വക്കേറ്റം സംഘർഷത്തന്റെ വക്കിലെത്തി.


[caption id="attachment_38429" align="aligncenter" width="640"]KSRTC driver (ചിത്രം കടപ്പാട് : മാതൃഭൂമി)[/caption]

ബിനുമോൻ, കണ്ടക്ടർ മുവാറ്റുപുഴ കിഴക്കുമുറി കാവും കട്ടായിൽ എന്നിവർക്ക് എതിരെയാണ് അശ്രദ്ധമായി വണ്ടി ഓടിച്ചതിനും, പോലിസിന്റെ കൃത്യനിർവ്വഹണത്തിന് തടസം ഉണ്ടാക്കായതിനും, എസ്ഐയെ അസഭ്യം പറഞ്ഞതിനും കേസെടുത്തു.

കെഎസ്ആര്‍ടിസി പുതുക്കാട് ഡിപ്പോയോട് ചേര്‍ന്ന് ദേശീയപാതയില്‍ അപകടങ്ങള്‍ പതിവാണ്. ബസ്സുകള്‍ അശ്രദ്ധമായി ഡിപ്പോയിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്കിറങ്ങുന്നതും അപകടമുണ്ടാക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Read More >>