തള്ളി സ്റ്റാർട്ടാക്കുന്നതിനടയിൽ കെഎസ്ആർടിസി ബസ് കടയിലേക്കു ഇടിച്ചു കയറി; രണ്ട് പേര്‍ക്ക് പരിക്ക്

കഴിഞ്ഞ ദിവസവും ഇതേ കെഎസ്ആർടിസി ബസ് നാട്ടുകാർ തള്ളിയാണു സ്റ്റാർട്ടാക്കിയത്.

തള്ളി സ്റ്റാർട്ടാക്കുന്നതിനടയിൽ കെഎസ്ആർടിസി ബസ് കടയിലേക്കു ഇടിച്ചു കയറി; രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ  മാതമംഗലം പേരൂൽ റോഡ് ജംക്ഷനിൽ തള്ളി സ്റ്റാർട്ടാക്കുന്നതിനടയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു കടയിലേക്കു പാഞ്ഞുകയറി ലോട്ടറി കടക്കാരൻ പേരൂൽ അനിൽ, യാത്രക്കാരനായ പയ്യന്നൂർ സ്വദേശി കരുണാകരൻ എന്നിവർക്ക്   പരിക്കേറ്റു. റോഡരികിലുണ്ടായിരുന്ന കാൽനടയാത്രക്കാരും കച്ചവടക്കാരും അപകടം നടക്കുന്നതിനിടയിൽ പെട്ടെന്ന് മാറിയതിനാൽ വൻ അപകടം ഒഴിവായി.

ഇന്നു രാവിലെ 8.15ഓടെ മാതമംഗലത്തുനിന്നും പയ്യന്നരിലേക്കു പോകാൻ തയ്യാറായി നിന്ന ബസ് സ്റ്റാർട്ടാകാത്തതിനെ തുടർന്നു നാട്ടുകാരുടെ സഹായത്തോടെ തള്ളി സ്റ്റാർട്ടാന്‍ ശ്രമിക്കുന്നതിന്റെ ഇടയിലാണ് അപകടം നടന്നത്.

കഴിഞ്ഞ ദിവസവും ഇതേ കെഎസ്ആർടിസി ബസ് നാട്ടുകാർ തള്ളിയാണു സ്റ്റാർട്ടാക്കിയത്.

Story by
Read More >>