30 വര്‍ഷത്തിന് ശേഷം അവര്‍ വരുന്നു; കെപിഎസിയുടെ ടീസര്‍ പുറത്തിറങ്ങി

മലയാളത്തിലെ ഏറ്റവും പഴക്കം ചെന്ന ചലച്ചിത്ര നിര്‍മ്മാണ സ്റ്റുഡിയോ ആയ ഉദയ പിക്‌ചേഴ്‌സ് 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി

30 വര്‍ഷത്തിന് ശേഷം അവര്‍ വരുന്നു; കെപിഎസിയുടെ ടീസര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനെ നായകനാക്കി സിദ്ധാര്‍ത്ഥ ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കൊച്ചവ്വ പൗലോ അയ്യപ്പ കോയ്‌ലോ' അഥവാ കെപിഎസി ഉടന്‍ പ്രദര്‍ശനത്തിനെത്തും. മുകേഷ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, കെ.പി.എ.സി ലളിത, സുധീഷ്, മണിയന്‍ പിള്ള രാജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്ന ചിത്രം ഓണം റിലീസായി തീയറ്റരുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മലയാളത്തിലെ ഏറ്റവും പഴക്കം ചെന്ന ചലച്ചിത്ര നിര്‍മ്മാണ സ്റ്റുഡിയോ ആയ ഉദയ പിക്‌ചേഴ്‌സ് 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

https://youtu.be/9t8zwgee6Mo

1947ല്‍ ആലപ്പുഴയിലെ പാതിരാപ്പള്ളിയില്‍ നടന്‍ കുഞ്ചാക്കോ ബോബന്റെ മുത്തശ്ശനും നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോ  സ്ഥാപിച്ച ഉദയ സ്റ്റുഡിയോ  30 വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തിലൂടെ  പുനരുജ്ജീവിപ്പിക്കുകയാണ്.  1949ല്‍ പുറത്തിറങ്ങിയ വെള്ളി നക്ഷത്രമാണ് ഉദയയുടെ ആദ്യ സിനിമ. 1986ല്‍ അനശ്വര ഗാനങ്ങള്‍ എന്ന ചിത്രമാണ് ഉദയ അവസാനമായി നിര്‍മ്മിച്ചത്.