കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായി കെ.പി.എ.സി ലളിത ചുമതലയേറ്റു

പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത് എങ്കിലും പാര്‍ട്ടി വളര്‍ത്താനല്ല മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണം നടത്തുന്നത്. ജനങ്ങള്‍ക്ക് നല്ലത് ചെയ്യുക എന്നുള്ളതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതിനാല്‍ അവര്‍ പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല എന്നാണ് ഞാന്‍ കരുതുന്നത്.

കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായി കെ.പി.എ.സി ലളിത ചുമതലയേറ്റു

കെ.പി.എ.സി ലളിത കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായി ചുമതലയേറ്റു. ഗുരുവായൂര്‍ ദര്‍ശനത്തിനു ശേഷം തൃശൂര്‍ ചെമ്പൂക്കാവിലെ അക്കാദമി ഓഫിസില്‍ സിനിമസാഹിത്യ രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് കെ.പി.എ.സി. ലളിത സ്ഥാനമേറ്റത്.

പാര്‍ട്ടിയാണ് എന്നെ നിയോഗിച്ചത്. പാര്‍ട്ടിക്ക് എതിരായി ഒന്നും ചെയ്യില്ല. ഒരാളുടെയും ചീത്തകേള്‍ക്കാതെ എല്ലാം ഭംഗിയായി ചെയ്തു, കാലാവധി പൂര്‍ത്തിയാക്കണം എന്നാണ് ആഗ്രഹം. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ അത് ഭംഗിയായി ചെയ്യാനാകും.

തനിക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. എന്നാല്‍, അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയമുണ്ടാകില്ല. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാസ്റ്റര്‍ പ്‌ളാന്‍ ഉണ്ടോ എന്ന ചോദിചപ്പോള്‍ 'പുത്തനച്ചി പുരപ്പുറം തൂക്കാനില്ല' എന്നായിരുന്നു കെ.പി.എ.സി ലളിത പ്രതികരണം നടത്തിയത്. എങ്കിലും, നാടകത്തിനും സംഗീതത്തിനും കൂടുതല്‍ പ്രാമുഖ്യം നല്‍കി, ജനങ്ങളിലേക്ക് എത്തിക്കാന്‍ വ്യക്തമായ കാഴ്ചപ്പാട് മനസ്സിലുണ്ട് എന്ന് അവര്‍ പറഞ്ഞു.

പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത് എങ്കിലും പാര്‍ട്ടി വളര്‍ത്താനല്ല മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണം നടത്തുന്നത്. ജനങ്ങള്‍ക്ക് നല്ലത് ചെയ്യുക എന്നുള്ളതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതിനാല്‍ അവര്‍ പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല എന്നാണ് ഞാന്‍ കരുതുന്നത്.

എല്ലാവരെയും ഒരേ മനസ്സോടെ കണ്ട് അക്കാദമിയെ കൂടുതല്‍ മികവോടെ മുന്നോട്ടു നയിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ഏല്‍പിച്ച ചുമതല തികഞ്ഞ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കും.

ചുമതലയേറ്റശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു കെപിഎസി ലളിത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ചുമതലയേൽക്കുന്നതിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയനെയും, വകുപ്പ് മന്ത്രിയയെയും കണ്ടു സംസാരിച്ചു അവരുടെ പിന്തുണ കെ.പി.എ.സി ലളിത പരസ്യമായി ആര്‍ജ്ജിക്കുകയും ചെയ്തിരുന്നു.

ചലച്ചിത്ര-സാംസ്കാരിക മേഖലയിൽ നിന്നുള്ള നിരവധി പേര്‍ കെ.പി.എ.സി ലളിതയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു.

Read More >>