കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാട്: പ്രത്യേക അന്വേഷണ സംഘത്തിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് ജോയ്‌സ് ജോര്‍ജ് എംപി; ആരോപണങ്ങള്‍ തീര്‍ത്തും രാഷ്ട്രീയപ്രേരിതം

പ്രത്യേക അന്വേഷണ സംഘത്തിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ആരോപണങ്ങള്‍ തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്നും ജോയ്‌സ് ജോര്‍ജ് എംപി

കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാട്: പ്രത്യേക അന്വേഷണ സംഘത്തിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് ജോയ്‌സ് ജോര്‍ജ് എംപി; ആരോപണങ്ങള്‍ തീര്‍ത്തും രാഷ്ട്രീയപ്രേരിതം

ഇടുക്കി: വിവാദമായ ഇടുക്കി കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാടില്‍ ഇടുക്കി എംപി ജോയിസ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കും റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ നോട്ടീസ്. കൊട്ടക്കാമ്പൂരില്‍ കൈവശമുള്ള ഭൂമിയുടെ രേഖകളുമായി ദേവികുളം ആര്‍ഡിഒ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.  എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ആരോപണങ്ങള്‍ തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്നും ജോയ്‌സ് ജോര്‍ജ് എംപി വ്യക്തമാക്കി.


നിരന്തരമായി ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുന്നവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വ്യക്തമാണെന്നും ഇതൊരും പെയ്ഡ് ന്യൂസ് മാത്രമാണെന്നും ജോയ്‌സ് ജോര്‍ജ് എംപി പ്രതികരിച്ചു. മൂന്ന് കൊല്ലമായി ഈ വിഷയം ഉന്നയിച്ച് രാഷ്ട്രീയ പ്രതിയോഗികളും മാധ്യമങ്ങളും തന്നെ തേജോവധം ചെയ്യുന്നു. ഈ വിഷയം ഉന്നയിക്കപ്പെട്ട കലയളവില്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും രാഷ്ട്രീയമായ ഒരു സ്വാധീനവും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ജോയ്‌സ് ജോര്‍ജ് എംപി പറഞ്ഞു.

2014 ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേളയിലാണ് ഈ ആരോപണം സജീവമായത്. പ്രത്യേക അജണ്ടയുമായി ഒരു മാധ്യമം തനിക്കെതിരെ രംഗത്തു വരികയായിരുന്നു. യുഡിഎഫിനോട് വിധേയത്വമുളള മാദ്ധ്യമങ്ങള്‍ ഈ വ്യാജ ആരോപണങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. പല താത്പര്യങ്ങള്‍ ഉള്ള പത്രപ്രവര്‍ത്തകരായിരുന്നു ഇതിനു പിന്നില്‍. തെരെഞ്ഞെടുപ്പില്‍ തോറ്റവരും തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കി തോറ്റവരുമാണ് ഇത്തരം ആരോപണങ്ങള്‍ക്കു പിന്നില്ലെന്നും ജോയ്‌സ് ജോര്‍ജ് എംപി പറഞ്ഞു.

കൊട്ടക്കാമ്പൂരില്‍ ജോയിസ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെ 25 പേര്‍ക്കുള്ള ഭൂമി വ്യാജപട്ടയമേഖലയിലാണെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇവിടത്തെ വ്യാജപട്ടയങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. ഇതേ കുറിച്ച് പഠിക്കാന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചത്.

ജോയ്സ് ജോര്‍ജിനും കുടുംബത്തിനും എതിരായുള്ള ഭൂമി ഇടപാടിലെ അന്വേഷണത്തില്‍ ഹൈക്കോടതി നേരത്തെ  അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഇടതു സ്വതന്ത്രനായി മത്സരിച്ച ജോയ്സ് ജോര്‍ജിനെതിരെ യുഡിഎഫ്, ഭൂമി തട്ടിയെടുത്തു എന്ന ആരോപണവുമായി രംഗത്ത് വരുന്നതും പിന്നീട് മന്ത്രിസഭ ചേര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരനെ ഏല്‍പ്പിച്ചതും.

വട്ടവട പഞ്ചായത്തിലെ കടവരിക്ക് തൊട്ടടുത്ത വാര്‍ഡായ കൊട്ടക്കാമ്പൂര്‍ ഈസ്റ്റിലാണ് ജോയ്സ് ജോര്‍ജിന്റെ വിവാദ ഭൂമിയുള്ളത്. സര്‍ക്കാര്‍ തമിഴ് വംശജര്‍ക്ക് അനുവിച്ച ഭൂമി ജോയ്സിന്റെ പിതാവ് പവര്‍ ഓഫ് അറ്റോര്‍ണി എഴുതി വാങ്ങുകയും പിന്നീട് ജോയ്സിന്റെയും ഭാര്യയുടെയും പേരിലേക്ക് ആക്കുകയും ചെയ്തെന്നാണ് ആരോപണം.

Read More >>