കൊല്ലം പത്തനാപുരത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ ബിജെപി- സിപിഐ(എം) ഏറ്റുമുട്ടല്‍

സംഭവത്തെ തുടര്‍ന്ന് ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ബിജെപി പുന്നല മേഖലയില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊല്ലം പത്തനാപുരത്ത് ശ്രീകൃഷ്ണ  ജയന്തി ആഘോഷങ്ങള്‍ക്കിടെ ബിജെപി- സിപിഐ(എം) ഏറ്റുമുട്ടല്‍

ശ്രീകൃഷ്ണ- ചട്ടമ്പിസ്വാമി ജയന്തികളോടനുബന്ധിച്ച് കണ്ണൂരില്‍ ബിജെപി- സിപിഐ(എം) നടത്താനുദ്ദേശിക്കുന്ന ഘോഷയാത്രകളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയൊരുക്കി പോലീസ്. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയും സിപിഐഎമ്മിന്റെ നമ്മളൊന്ന് ഘോഷയാത്രയും ഒരേസമയം നിരത്തിലിറങ്ങുന്നതോടെ പ്രശ്‌നം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

ഇതിനിടെ കൊല്ലത്തെ പത്തനാപുരത്ത് പുന്നലയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കിടെ സിപിഐ(എം)-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബിജെപി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ സിപിഐ(എം) പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്ന് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.


സംഭവത്തെ തുടര്‍ന്ന് ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ബിജെപി പുന്നല മേഖലയില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

കണ്ണൂരില്‍ ബാലഗോകുലം 300 ഓളം സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നത്. ചട്ടമ്പിസ്വാമി ദിനം മുതല്‍ അയ്യങ്കാളി ദിനം വരെ നീളുന്ന അഞ്ചുദിവസത്തെ വര്‍ഗീയ വിരുദ്ധ ക്യാംപെയ്ന്റെ ഭാഗമായാണ് സിപിഐ(എം) നമ്മളൊന്ന് എന്ന പേരില്‍ ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത്. കണ്ണൂരില്‍ 206 കേന്ദ്രങ്ങളിലാണ് പാര്‍ട്ടി ഘോഷയാത്രകള്‍ നടത്തുന്നത്.

സിപിഐ(എം) ഉം ബിജെപിയും വിട്ടുവീഴ്ചകളില്ലാതെ ഘോഷയാത്രകളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ പോലീസിന്റെ നേതൃത്വത്തില്‍ വന്‍ സുരക്ഷയൊരുക്കിയിരിക്കുകയാണ്. ഇന്ന് വൈകിട്ട് നടക്കുന്ന ഘോഷയാത്രകളില്‍ സംഘര്‍ഷമുണ്ടായാല്‍ ഇരുവിഭാഗത്തിന്റെയും നേതാക്കള്‍ക്കെതിരെ കേസുകള്‍ ഉണ്ടാകുമെന്ന് പോലീസ് മന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Read More >>