"പാർട്ടി വിടുന്നവർ വട്ടപ്പൂജ്യം": കോടിയേരി ബാലകൃഷ്ണൻ

സിപിഐ(എം) വിട്ടു വന്ന പി.ഗോപാലന്‍ വലിയയൊരു ആനയാണെന്ന് സിപിഐക്ക് തോന്നി കാണുമെന്നും ഇത് വെറും കുഴിയാന മാത്രമായിരുന്നുവെന്നു വൈകാതെ സിപിഐ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"പാർട്ടി വിടുന്നവർ വട്ടപ്പൂജ്യം": കോടിയേരി ബാലകൃഷ്ണൻ

കാസര്‍ഗോഡ്‌: നേതാക്കന്മാരെ സൃഷ്ടിക്കുന്നതു പാർട്ടിയും ജനങ്ങളുമാണെന്നും  അവർ എന്ന് പാർട്ടി വിടുന്നോ, അന്ന് വെറും വട്ടപ്പൂജ്യമായി മാറുമെന്നും  സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബേഡകം മുൻ സിപിഐ(എം) ഏരിയാ സെക്രട്ടറിയും കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.ഗോപാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ സിപിഐ(എം) വിട്ടു സിപിഐയിൽ ചേർന്നതിനെത്തുടർന്ന് സിപിഐ(എം) ബേഡകം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്


സിപിഐ(എം) വിട്ടു വന്ന പി.ഗോപാലന്‍ വലിയയൊരു ആനയാണെന്ന് സിപിഐക്ക് തോന്നിക്കാണുമെന്നും ഇത് വെറും കുഴിയാന മാത്രമായിരുന്നുവെന്നു വൈകാതെ സിപിഐ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോപാലൻ എന്ന നേതാവിനെ സൃഷ്ടിച്ചതു കുറ്റിക്കോലിലെ പാർട്ടിപ്രവർത്തകരും നാട്ടുകാരുമാണ്. നമ്മൾ ഇല്ലാതായാലും പാർട്ടി നിലനിൽക്കും എന്ന ബോധം എല്ലാവർക്കും വേണം. കഴിഞ്ഞ കാലങ്ങളിൽ പാർട്ടി നൽകിയ അംഗീകാരങ്ങൾ ആരും മറക്കരുത്. സ്ഥാനങ്ങൾ ലഭിച്ചാൽ ചെങ്കൊടിക്കു മുകളിലാണെന്ന് ആരും ധരിക്കേണ്ടതില്ല. പാർട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയി സ്വന്തം പാർട്ടിയുണ്ടാക്കിയ നേതാക്കളെല്ലാം തെറ്റുപറ്റിയതായി സമ്മതിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.