രക്തദാഹികളായ തെരുവ് നായ്ക്കളെ വെടിവെച്ചുകൊല്ലണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വീടിനു പുറത്തിറങ്ങി കടപ്പുറത്തേക്കു പോയ പുല്ലുവിള സ്വദേശി സിലുവമ്മയെ നായ്ക്കള്‍ ആക്രമിച്ചത്. ഇവരുടെ കൈകാലുകള്‍ നായ്ക്കള്‍ കടിച്ചുതിന്ന നിലയിലായിരുന്നു.

രക്തദാഹികളായ തെരുവ് നായ്ക്കളെ വെടിവെച്ചുകൊല്ലണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

രക്തദാഹികളായി ജനങ്ങളെ ആക്രമിക്കുന്ന തെരുവ് നായ്ക്കളെ വെടിവെച്ചുകൊല്ലണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. കടല്‍ത്തീരത്ത് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന് മാംസം ഭക്ഷിച്ച സംഭത്തിനെ തുടര്‍ന്നാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിറ്റിലപ്പള്ളി പ്രതികരിച്ചത്.



കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വീടിനു പുറത്തിറങ്ങി കടപ്പുറത്തേക്കു പോയ പുല്ലുവിള സ്വദേശി സിലുവമ്മയെ നായ്ക്കള്‍ ആക്രമിച്ചത്. ഇവരുടെ കൈകാലുകള്‍ നായ്ക്കള്‍ കടിച്ചുതിന്ന നിലയിലായിരുന്നു.


50ല്‍ പരം വരുന്ന നായകൂട്ടമാണ് ആക്രമിച്ചത്. സിലുവമ്മയേ കാണാതായതിനെ തുടര്‍ന്ന് അമ്മയെ അന്വേഷിച്ചു കടപ്പുറത്ത് എത്തിയ സെല്‍വരാജ് കടപ്പുറത്ത് നായകൂട്ടം സിലുവമ്മയേ കടിച്ചു വലിക്കുന്നതു കണ്ടു. അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ഇടയില്‍ സെല്‍വരാജിനും കടിയേറ്റു. സിലുവമ്മയെ ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചങ്കിലും അവര്‍ അപ്പോഴേക്കും മരിച്ചിരുന്നു.

മറ്റൊരു സംഭവത്തില്‍ തെരുവ് നായയുടെ കടിയേറ്റ് പുല്ലുവിള സ്വദേശി ഡെയ്‌സിക്കു ഗുരുതര പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

Read More >>